go

ഒൻപതാംക്ലാസുകാരി ദുർഗ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 'വിവിഐപി'; സംഭവം ഇങ്ങനെ...

  കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരി ദുർഗയ്ക്ക് വിമാനത്താവള അധികൃതർ ഉപഹാരം നൽകുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ വിമാനത്താവളം 10 ലക്ഷം തികച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരി ദുർഗയ്ക്ക് വിമാനത്താവള അധികൃതർ ഉപഹാരം നൽകുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ വിമാനത്താവളം 10 ലക്ഷം തികച്ചു.
SHARE

മട്ടന്നൂർ ∙ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒൻപതാംക്ലാസുകാരി ദുർഗ ഒരു നിമിഷം ഞെട്ടി. ഏതോ വിവിഐപിയെ എതിരേൽക്കാനെന്നപോലെ വിമാനത്താവള ഉദ്യോഗസ്ഥർ മുഴുവൻ മുൻപിൽ. വിമാനത്താവളത്തെ സംബന്ധിച്ച് ദുർഗ ഒരു വിവിഐപി തന്നെയെന്നു പറഞ്ഞു. മനസിലാക്കിയപ്പോഴാണു ഞെട്ടൽ സന്തോഷമായി മാറിയത്. കണ്ണൂർ വിമാനത്താവളത്തിൽ ദുർഗ കാലുകുത്തിയതോടെ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 10 ലക്ഷം തികച്ചു! 

സിംഗപ്പൂരിൽ താമസമാക്കിയ ദുർഗ തോട്ടെൻ അച്ഛൻ സതീശൻ, അമ്മ രജനി, സഹോദരൻ ആദിത്യൻ എന്നിവർക്കൊപ്പം പയ്യന്നൂരിലെ തറവാടുവീട്ടിൽ ഓണമാഘാഷിക്കാനാണ് ഇന്നലെ വൈകിട്ട് 4.10ന് ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെത്തിയത്. സീനിയർ ഓപ്പറേഷൻസ് മാനേജർ രാജേഷ് പൊതുവാൾ ദുർഗക്ക് മൊമെന്റോ നൽകി. 

അഡ്മിനിസ്ട്രേഷൻ ആൻഡ് ലാൻഡ് മാനേജർ അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ എം.വി.വേലായുധൻ, ഇൻഡിഗോ എയർലൈൻസ് അയർപോർട് മാനേജർ ചാൾസ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.9 മാസം കൊണ്ട് ഈ നേട്ടം എത്തിപ്പിടിക്കാനായതു വലിയ നാഴികക്കല്ലാണെന്നും കൂടുതൽ വിദേശ സർവീസുകൾ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തമാക്കാൻ കണ്ണൂർ വിമാനത്താവളത്തിനു കഴിയുമെന്നും കിയാൽ എംഡി വി.തുളസീദാസ് പറഞ്ഞു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama