go

ഉത്രാടപ്പാച്ചിൽ ! അനിഷ്ടസംഭവങ്ങളില്ലാതെ പൊലീസിന്റെ കരുതൽ

  പയ്യന്നൂർ ടൗണിലെ ഉത്രാടത്തിരക്ക്.
പയ്യന്നൂർ ടൗണിലെ ഉത്രാടത്തിരക്ക്.
SHARE

പയ്യന്നൂർ ∙ ഉത്രാട ദിനത്തിൽ പയ്യന്നൂർ ഓണത്തിരക്കിൽ വീർപ്പുമുട്ടി. ഇടയ്ക്കിടെ പെയ്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഓണം വിപണിയെ കാര്യമായി ബാധിച്ചുവെങ്കിലും ഇന്നലെ മഴയെ അവഗണിച്ചും ജനങ്ങൾ വൻതോതിൽ പയ്യന്നൂരിൽ എത്തി. വ്യാപാര സ്ഥാപനങ്ങളിൽ എല്ലാം വൻ തിരക്കായിരുന്നു. പ്രധാന റോഡിലും ഇട റോഡുകളിലും എല്ലാം വാഹനത്തിരക്കും രൂക്ഷമായിരുന്നു. 

പൊലീസ് കൺട്രോൾ റൂം കരുതലോടെ പ്രവർത്തിച്ച ദിനവുമായിരുന്നു ഇന്നലെ. ഗതാഗത നിയന്ത്രണത്തിനും മറ്റുമായി പൊലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. കൺട്രോൾ റൂം പൊലീസിനെ സഹായിക്കാൻ ലോക്കൽ പൊലീസും സജീവമായിരുന്നു. ടൗണിനൊപ്പം പരിസരങ്ങളിലും പൊലീസിന്റെ സാന്നിധ്യം അറിയിച്ച ദിനം കൂടിയായിരുന്നു ഇന്നലെ. 

മുൻകാലങ്ങളിൽ തെരുവോരം കയ്യടക്കിയിരുന്നത് ഇതരസംസ്ഥാന വസ്ത്ര വിൽപനക്കാരായിരുന്നുവെങ്കിൽ ഇത്തവണ ഈ രംഗത്തു പൂ കച്ചവടക്കാരായിരുന്നു. വസ്ത്ര വിൽപന വഴിയോരത്ത് ഇത്തവണ കുറവായിരുന്നു. അതുകൊണ്ടുതന്നെ ചെറുകിട തുണിക്കടകളിലും ഇത്തവണ വൻ തിരക്കായിരുന്നു. പച്ചക്കറി വിൽപന രംഗത്ത് വിവിധ സംഘടനകൾ സജീവമായതിനാൽ പച്ചക്കറി വിലയിൽ വലിയൊരു വർധന ഉണ്ടാക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞിട്ടില്ല. മത്സ്യ വിൽപന രംഗത്തും ഇത്തവണ നിരവധി സംഘടനകൾ വിൽപനയ്ക്ക് ഇറങ്ങിയത് ആ മേഖലയിലും വിലക്കയറ്റം പിടിച്ചു നിർത്താൻ സഹായിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama