go

കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കുടുംബാംഗങ്ങൾ ഉപവസിച്ചു

ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്നും നിരപരാധികൾക്കു നീതി വേണമെന്നും ആവശ്യപ്പെട്ടു കാരായിമാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കതിരൂരിൽ സംഘടിപ്പിച്ച ഉപവാസം റിട്ട. ജില്ലാ ജഡ്ജി എം.എ.നിസാർ ഉദ്ഘാടനം ചെയ്യുന്നു.
ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്നും നിരപരാധികൾക്കു നീതി വേണമെന്നും ആവശ്യപ്പെട്ടു കാരായിമാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കതിരൂരിൽ സംഘടിപ്പിച്ച ഉപവാസം റിട്ട. ജില്ലാ ജഡ്ജി എം.എ.നിസാർ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കതിരൂർ∙ ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്നും നിരപരാധികൾക്കു നീതി വേണമെന്നും ആവശ്യപ്പെട്ട് കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉത്രാടം നാളിൽ കതിരൂരിൽ ഉപവസിച്ചു.റിട്ട.ജില്ലാ ജഡ്ജി എം.എ.നിസാർ ഉദ്ഘാടനം ചെയ്തു. പ്രയാസപ്പെടുത്തുന്ന വ്യവസ്ഥകളോടെ നൽകുന്ന ജാമ്യം ഫലത്തിൽ ജാമ്യനിഷേധത്തിന്‌ തുല്യമാണെന്നും ഇത്തരത്തിലുള്ള വ്യവസ്ഥകൾ രാജ്യത്ത്‌ ആദ്യമായാണ്‌ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, ഫസലിന്റെ ജ്യേഷ്‌ഠസഹോദരൻ അബ്‌ദു റഹ്‌മാൻ, വി.വി.രുഗ്‌മിണി, സംവിധായകന്മാരായ ഷെറി ഗോവിന്ദൻ, പ്രദീപ്‌ ചൊക്ലി, ടി.ദീപേഷ്‌, കഥാകൃത്ത് കെ.കെ.രമേഷ്‌, കെ.ലീല, എം.സി പവിത്രൻ, കെ.വിശ്വൻ, പൊന്ന്യം ചന്ദ്രൻ, ടി.എം. ദിനേശൻ, ശിൽപി ഉണ്ണി കാനായി, കെ.വി.രജീഷ്, പി.വി.കുട്ടൻ, കെ.ധനഞ്‌ജയൻ, മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ.പി.വി. പ്രീത, ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ കെ.വി.സുമേഷ്‌, തലശ്ശേരി നഗരസഭ അധ്യക്ഷൻ സി. കെ. രമേശൻ എന്നിവർ പ്രസംഗിച്ചു. സമാപനം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.

നീതിനിഷേധമെന്ന് ടി.പത്മനാഭൻ

ഫസൽ വധക്കേസ്‌ പുനരന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു നടന്ന ഉപവാസത്തിൽ കഥാകൃത്ത് ടി.പത്മനാഭന്റെ സന്ദേശവും. വൈകിയെത്തുന്ന നീതി നീതിനിഷേധത്തിന്‌ തുല്യമാണ്‌. ഇവിടെ നീതി നിഷേധം സംഭവിച്ചു കഴിഞ്ഞു. ഇത്‌ ഇനിയും അവിരാമമായി തുടരാൻ അനുവദിക്കില്ല.കാരായി രാജനിലും കാരായി ചന്ദ്രശേഖരനിലും ആരോപിതമായിട്ടുള്ള കുറ്റം സത്യത്തിൽ ഇവരല്ല ചെയ്‌തതെന്ന്‌ തെളിയിക്കുന്ന ധാരാളം തെളിവുകൾ പുറത്തുവന്നിട്ടുണ്ട്‌. എന്നാൽ, ഇവരോട്‌ കാണിക്കുന്ന ദയാരഹിതവും മനുഷ്യത്വഹീനവുമായ സമീപനത്തിൽ ഏറെ അസ്വസ്ഥനാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 

ഉപവാസം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതു ടി.പത്മനാഭനായിരുന്നു. അസുഖമായതിനാൽ പങ്കെടുക്കാൻ സാധിക്കാത്തതിലാണ്‌ സന്ദേശം എഴുതി നൽകിയത്‌.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama