go

കല്യാണത്തിനുള്ള ഭക്ഷണത്തിലും, കിണറ്റിലും മണ്ണെണ്ണ; സാമൂഹികവിരുദ്ധരുടെ കൊടുംക്രൂരത

Kannur News
SHARE

പേരാവൂർ (കണ്ണൂർ)∙ നിർധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാൻ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു സാമൂഹികവിരുദ്ധരുടെ കൊടുംക്രൂരത. പേരാവൂർ മേൽ മുരിങ്ങോടി ആനക്കുഴിയിലെ നാലുസെന്റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ ഇന്നു നടക്കേണ്ട കല്യാണത്തിനു വിരുന്നൊരുക്കാൻ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണു വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്.

ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയിൽ ഒഴിക്കുകയും ചെയ്തു.പാചകത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ച ചാക്കുകൾ തുളച്ച ശേഷമാണു മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്കു വെള്ളം എടുത്തിരുന്ന സമീപത്തെ നിരപ്പേൽ തങ്കച്ചന്റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു. കല്യാണ ഒരുക്കങ്ങൾക്കായി നാട്ടുകാർ വെള്ളിയാഴ്ച രാത്രി ഇവിടെ ഒത്തുകൂടിയിരുന്നു. അവർ പിര‍ിഞ്ഞ ശേഷമാണ് അക്രമം. നാട്ടുകാർ ചേർന്ന് ഒരുക്കങ്ങൾ വീണ്ടും പൂർത്തിയാക്കി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama