go
22 October 2019

പാനൂർ:ഒളവിലം യുപി സ്കൂൾ റിട്ട. അധ്യാപകനും കവിയൂർ രാജൻ‍ സ്മാരക വായനശാല മുൻ പ്രസിഡന്റുമായ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിനു സമീപം കോളിപ്രത്ത് അനന്തൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: കെ.പി.യശോദ (റിട്ട. അധ്യാപിക, ഒളവിലം യുപി സ്കൂൾ). മക്കൾ: വിമലകുമാരി (റിട്ട. അധ്യാപിക, മുംബൈ), സുരേന്ദ്രൻ (അബുദാബി), സുധീര (റിട്ട. അധ്യാപിക, ഒളവിലം യുപി സ്കൂൾ), കെ.പ്രദീപ്കുമാർ (എസ്ബിഐ, പള്ളൂർ), പരേതനായ സന്തോഷ്. മരുമക്കൾ: പി.പി.കൃഷ്ണൻ (മുംബൈ), എ.പി.രജിത (അധ്യാപിക, ഒളവിലം യുപി സ്കൂൾ), പ്രേമരാജൻ (ശ്രീ റെഡിമെയ്ഡ്, പെരിങ്ങത്തൂർ), രജിത, ലീന (അധ്യാപിക, വി.പി ഓറിയന്റൽ ഹൈസ്കൂൾ, ചൊക്ലി).

പുലിക്കുരുമ്പ:നരിയന്മാവിലെ പനച്ചിപ്പള്ളിൽ ബേബി (69) നിര്യാതനായി. സംസ്കാരം ഇന്നു 10ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: കൂരാച്ചുണ്ട് പുത്തൻപുരയിൽ കുടുംബാംഗം കുട്ടിയമ്മ. മക്കൾ: ബിജു, ബിനു. മരുമക്കൾ: ബിന്ദു, സണ്ണി കാരയ്ക്കാട്ട്. സഹോദരി: കുട്ടിയമ്മ (തിരുവമ്പാടി). ‌

ചിറ്റാരിപ്പറമ്പ്:എടയാർ പതിനേഴാംമൈൽ ശ്രീകലാ നിവാസിൽ കെ.കെ.നാരായണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്നു 11ന്. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ (ഫോറസ്റ്റ്), ശ്രീജിത്ത് (ആർമി), സുനില, ശ്രീകല. മരുമക്കൾ: രാജീവൻ, ലക്ഷ്മണൻ, സരിത, ലിജ.

മനേക്കര:മാഹി പൊതുമരാമത്ത് വകുപ്പ് റിട്ട. ഓവർസിയർ നവോദയ വിദ്യാലയത്തിന് സമീപം താഴെ കുനിയിൽ ടി.കെ.ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: പ്രിയ (അധ്യാപിക, ബിഎഡ് കോളജ്, നാദാപുരം), സുമ (ലക്ചറർ, എസ്എൻ കോളജ്, കോഴിക്കോട്), രമ്യ. മരുമക്കൾ: ജയൻ, ഷാജി (കോഴിക്കോട്). സഹോദരങ്ങൾ: അമ്മാളു, പരേതനായ ബാലൻ വൈദ്യർ.

തേർത്തല്ലി:സിപിഎം ശ്രീകണ്ഠപുരം, ആലക്കോട് ഏരിയാ കമ്മിറ്റി അംഗമായും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന തറക്കുന്നേൽ ടി.ഒ.തോമസ് (81) നിര്യാതനായി. മൃതദേഹം ഇന്ന് 8ന് സിപിഎം ആലക്കോട് ഏരിയ കമ്മിറ്റി ഓഫീസിൽ കൊണ്ടുവരും. സംസ്കാരം 2.30ന് മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയത്തിൽ. ഭാര്യ: പാല പുരയിടത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോണി, ബേബി, ആനി, ജയ. മരുമക്കൾ: ഷീജ (കുന്നംകുളം), മോളി, മാത്യു കുന്നേൽ, പരേതനായ ജോസ് കുമ്പുക്കൽ.

അഴീക്കോട്:അശോക മന്ദിരത്തിനു സമീപം കൂവ്വേൻ ഭരതൻ (87) നിര്യാതനായി. അഴീക്കൽ പാമ്പാടിയാൽ ക്ഷേത്രം രണ്ടാം ഊരാളനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പ്രേമജ, രമിത. മരുമകൻ: പ്രകാശൻ.

കൂത്തുപറമ്പ്:ആയിത്തരയിലെ പുത്തൻപുരയിൽ ചിറ്റാക്കൂൽ ദേവു (88) നിര്യാതയായി. മക്കൾ: രമണി, രമ. മരുമകൻ: പരേതനായ അംഗജൻ. സഹോദരങ്ങൾ: നാരായണി, വാസു, പരേതരായ അച്യുതൻ, ബാലൻ, ജാനു.

കണയന്നൂർ:മുട്ടിലെച്ചിറയിൽ അൽ അമാൻ വാണിയൻപൊയിൽ പരേതനായ നാരോൻ മൊയ്തീന്റെ ഭാര്യ ആയാടത്തിൽ പാത്തൂട്ടി (80) നിര്യാതയായി. മക്കൾ: ഹാഷിം, സക്കരിയ, ഹാരിസ് (ടോപ് കൂൾ, ചക്കരക്കൽ), റുഖിയ (ഇരിവേരി, ഈസ്റ്റ് അങ്കണവാടി വർക്കർ). മരുമക്കൾ: സൗജത്ത്, ഉമൈബ, സമീറ, അശ്രഫ് (പിഡബ്ല്യുഡി, തലശ്ശേരി).

അഞ്ചരക്കണ്ടി:കണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവർ ചിറമ്മൽ പീടികയ്ക്ക് സമീപം പി.ബാബു (56) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: വിഷ്ണു, ലയ, ശ്രയ (ഫാർമസിസ്റ്റ്, അഞ്ചരക്കണ്ടി പിഎച്ച്സി). മരുമകൻ: രാഹുൽ. സഹോദരങ്ങൾ: രാമകൃഷ്ണൻ (രസിത ഹോട്ടൽ, അഞ്ചരക്കണ്ടി), രാജൻ, കാർത്യായനി, രമ, രജനി, ലക്ഷ്മി.

മുഴപ്പാല:കൂടാളി കാനിച്ചേരി ആശ്രമത്തിനു സമീപം പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പുത്തൻവളപ്പിൽ നാരായണി (86) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ: ശ്രീധരൻ, ഗംഗാധരൻ, ഉത്തമൻ, അശോകൻ, ഉഷ, ദിനേശൻ, അനീശൻ, ഷൈമ. മരുമക്കൾ: പ്രകാശൻ, എ.വി.രമേശൻ (ഓട്ടോ ഡ്രൈവർ, അഞ്ചരക്കണ്ടി), പുഷ്പജ, രജനി, വനജ, ഗീത, അജിത.

പയ്യാവൂർ:കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റുമായ വണ്ണായിക്കടവിലെ എം.ജെ.മാത്യു മണ്ഡപത്തിൽ (81) നിര്യാതനായി. സംസ്കാരം ഇന്നു 4ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പരിയാരം ആയുർവേദ മെഡിക്കൽ കോജ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വയല പാണുച്ചിറ കുടുംബാംഗം മേരി. മക്കൾ: ലിസി, ജോസ് (കെടിയുസി (എം) ജില്ലാ പ്രസിഡന്റ്), സിസ്റ്റർ സിജി (പ്രസന്റേഷൻ കോൺവെന്റ്, ഇറ്റലി), ബിനു. മരുമക്കൾ: ടി.ടി.ജോൺ തേരകത്തിനാടിയിൽ (വ്യാപാരി, പയ്യാവൂർ), മഞ്ജു (അധ്യാപിക, പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ), സിന്ധു. സഹോദരൻ: പരേതനായ ജോസഫ്.

മണൽ:കിസാൻ റോഡ് കുറുപ്പത്ത് ഹൗസിൽ പരേതനായ കെ.കൃഷ്ണന്റെ ഭാര്യ എം.ദേവകി (64) നിര്യാതയായി. സംസ്കാരം ഇന്നു 12ന് പയ്യാമ്പലത്ത്. മക്കൾ: വിനോദ്കുമാർ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: അജീഷ്, സിനി. സഹോദരങ്ങൾ: ലക്ഷ്മി, മീനാക്ഷി, നാരായണൻ, ദാമോദരൻ, കൃഷ്ണൻ.

എരുവട്ടി:പൊട്ടൻപാറയിലെ പരേതനായ കുമാരന്റെ ഭാര്യ നെല്ലിക്ക ദേവു (95) നിര്യാതയായി. മക്കൾ: ഗംഗൻ, നളിനി, രാജൻ, പുരുഷു, ഷൈലജൻ, ശശീന്ദ്രൻ, ബാബു, ലളിത, അനിത, സന്തോഷ്‌. മരുമക്കൾ: പ്രേമി, പുഷ്പ, സീത, വസന്ത, മഹിജ, സുരേന്ദ്രൻ, അശോകൻ, പരേതനായ ബാലൻ. സഹോദരങ്ങൾ: ദാമോദരൻ, ശാന്ത, യശോദ, നാണി, പരേതരായ ജാനു, ബാലൻ, ഭാസ്കരൻ.

മട്ടന്നൂർ:പെരിഞ്ചേരി കൂടൻവളപ്പിൽ വീട്ടിൽ കക്കോത്ത് ജാനു (90) നിര്യാതയായി.മക്കൾ: ഭാസ്കരൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: രാജി, സതി.

തലശ്ശേരി:പുന്നോൽ എസ്കെ മുക്കിൽ ജിൻജുസിൽ ജയരാമൻ (70) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ജിൽസ, ജസ്ന, ജിൻജു. മരുമക്കൾ: സതീഷ്, സുനിൽ, ഫെബീഷ്. സഹോദരിമാർ: ജയലക്ഷ്മി, പുഷ്പ, ജയലത.

ന്യൂമാഹി:പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിനു സമീപം പാറലത്ത് നജ്മ (55) മൂഴിക്കര ജുമാ മസ്ജിദിന് സമീപം നിര്യാതയായി. പരേതനായ അബ്ദുറഹ്മാന്റയും പാറലത്ത് പാത്തൂട്ടിയുടെയും മകളാണ്. ഭർത്താവ്: പരേതനായ തട്ടാന്റെവിട അബ്ദുല്ല. മക്കൾ: മുബാസ് (അബുദാബി), ഷബാസ് (ദുബായ്), ഷബ്ന. മരുമക്കൾ: നാസർ (ഖത്തർ), അഫ്ന.

കക്കാട്:ശാദുലി പള്ളിക്ക് സമീപം സുബൈദാസിൽ പരേതനായ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുബൈദ (72) നിര്യാതയായി. മക്കൾ: സാദിഖ്, ജബ്ബാർ, മിഗ്ദാദ്, ആബിദ്, സാഹിദ, നാദിറ, ഫൗസിയ, താഹിറ, സൈബുന്നിസ, റംലത്ത്.

തലശ്ശേരി:പാലുശ്ശേരി ചീരൻ വീട്ടിൽ ചന്ദ്രന്റെയും സുഷമയുടെയും മകൻ സുരാജ് (45) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: സുഷിന, സൗരവ്. സഹോദരങ്ങൾ: കമനികണ്ട്, മഞ്ജുള.

ചെറുകുന്ന്:കണ്ണപുരം സിൻഡിക്കറ്റ് ബാങ്കിന് സമീപം സിപി വാച്ച് വർക്സ് ഉടമ ചുണ്ടയിലെ സി.പി.രതീഷ് (41) നിര്യാതനായി. കിടിഞ്ഞിയിൽ ഗോവിന്ദന്റെയും സി.പി.ശാന്തയുടെയും മകനാണ്. സഹോദരങ്ങൾ: രാജേഷ്, സതീഷ് (ടൂ വീലർ മെക്കാനിക് യോഗശാല). സഞ്ചയനം നാളെ.

കൊട്ടിയൂർ:പരേതനായ കുളത്തുംപാട്ടിൽ മാത്യുവിന്റെ ഭാര്യ മേരി (74) നിര്യാതയായി. സംസ്കാരം ഇന്ന് 1ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. മക്കൾ: ലാലി, ബെന്നി, ബീന. മരുമക്കൾ: ജോസ്, സോഫി, സേവി.

തൊണ്ടിയിൽ:പരേതനായ മഞ്ഞളിയിൽ ജോർജിന്റെ ഭാര്യ റിട്ട. അധ്യാപിക ത്രേസ്യാമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. മക്കൾ: സോണി, സിന്ധു, സീന, അഞ്ജു.

ചെട്ടിയാംപറമ്പ്:മണ്ണാലയിൽ ബേബി (62) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ചെട്ടിയാംപറമ്പ് വിശുദ്ധ സ്നാപക യോഹന്നാൻ പള്ളിയിൽ. ഭാര്യ: സാലി. മകൾ: ബിനി. മരുമകൻ: ജെയ്സൺ.

പാനൂർ:പുളിയനമ്പ്രം എംഇഎസ് സ്കൂളിന് സമീപം വലിയ കാട്ടിൽ അബൂബക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ആയിഷ, ഖദീജ, കുഞ്ഞാമിന, സുലൈഖ, ഹസീന (സെക്രട്ടറി, ഖത്തർ വനിത കെഎംസിസി). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അസീസ് കക്കാട്ട് (ഖത്തർ കെഎംസിസി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി), പരേതരായ യൂസഫ്, മൊയ്തു, ഉബൈദുല്ല (റിട്ട. പ്രധാനാധ്യാപകൻ, പുളിയനമ്പ്രം എംയുപി സ്കൂൾ). സഹോദരൻ: കുഞ്ഞി മമ്മു.

പാനൂർ:കോളിമാടമുള്ളതിൽ കുഞ്ഞിമൂസ മുസല്യാരുടെ ഭാര്യ ഹിദായത്ത് മൻസിലിൽ കുഞ്ഞാമി (98) നിര്യാതയായി. മക്കൾ: ഫാത്തിമ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, സഫിയ്യ ഹജ്ജുമ്മ, റാബിയ ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, അബ്ദുൽ മജീദ് (ബെംഗളൂരു). മരുമക്കൾ: ടി.അബ്ദുല്ല, എ.വി.ഇബ്രാഹിം മുസല്യാർ കാപ്പാട് (മുൻ ഖാസി, പാനൂർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല്), ടി.പി.മുഹമ്മദ്, ടി.കെ.ഉമർ മുസല്യാർ (ഖാസി, പെരിങ്ങത്തൂർ), അബ്ദുൽ ഖാദർ മുസല്യാർ (ഐക്കരപ്പടി), മൈമൂനത്ത്.

പാനൂർ:ചെറുപ്പറമ്പ് പുതിയവീട്ടിൽ യൂസഫ് ഹാജിയുടെയും സൈനബയുടെയും മകൾ ജുവൈരിയത്ത് (34) നിര്യാതയായി. കബറടക്കം ഇന്ന് 10.30ന് കേളോത്ത് ജുമാ മസ്ജിദിൽ. ഭർത്താവ്: എലിക്കുന്നുമ്മൽ അബ്ദുല്ല. മക്കൾ: സിയാദ്, സദ. സഹോദരങ്ങൾ: ഡോ. സുഹൈർ, ജൂറൈജ്, ഡോ. ഉമ്മുഐമൻ.

Snap By : Manshad Angalathil
Post Your Snaps
Post Your News