പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിൽ പൊലിയന്ദ്രം ചടങ്ങിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോർക്കളം കപ്പണയിൽ നിന്നും തുലാമാസത്തിലെ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിനായി ചെത്തിമിനുക്കിയ പാലമരം ഇരിയ പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിലെത്തിച്ചപ്പോൾ. പോർക്കളം കപ്പണയിൽ നിന്നും തുലാമാസത്തിലെ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിനായി ചെത്തിമിനുക്കിയ പാലമരം ഇരിയ പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിലെത്തിച്ചപ്പോൾ.

രാജപുരം ∙ ചെത്തിമിനുക്കിയ ലക്ഷണമൊത്ത പാലമരം നൂറോളം വരുന്ന വാല്യക്കാർ ചുമലിലേറ്റി. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്ര വയലിലെത്തിച്ചതോടെ ഇരിയ പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിൽ ജില്ലയിലെ തന്നെ അപൂർവമായ തുലാമാസ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിന് തുടക്കമായി. വയലിലെത്തിച്ച പാലമരം മൂന്നുവലം ചുറ്റി നിലത്തു വച്ചു വണങ്ങി മരത്തിൽ ദീപശാഖകൾ ഉറപ്പിച്ച് വയലിൽ നാട്ടി.

പൊലിയന്ദ്രം ചടങ്ങിനായി ചെത്തിമിനുക്കിയ പാലമരം ഇരിയ പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.                                    						          	ചിത്രം: രാഹുല്‍ ആർ.പട്ടം പൊലിയന്ദ്രം ചടങ്ങിനായി ചെത്തിമിനുക്കിയ പാലമരം ഇരിയ പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. ചിത്രം: രാഹുല്‍ ആർ.പട്ടം

ഇനി മൂന്നു നാളുകൾ ക്ഷേത്രവയലിൽ നാട്ടിയ പൊലിയന്ദ്രം പാല ദീപശോഭയാൽ തിളങ്ങും. ക്ഷേത്ര പരിധിയിലെ ഏഴാംമൈൽ പോർക്കളം കപ്പണയിൽ നിന്നാണ് ഐതിഹ്യത്തിൽ പറയുന്ന ലക്ഷണമൊത്ത പാലമരം ക്ഷേത്ര വിധിപ്രകാരം കണ്ടെത്തിയത്. പോർക്കളത്തുനിന്ന് ഇരിയ പൂണൂർ വഴി രണ്ടു കിലോമീറ്ററോളം താണ്ടിയാണ് പാലമരം ക്ഷേത്രത്തിലെത്തിച്ചത്. നൂറുകണക്കിന് ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുലാമാസത്തിലെ വാവ് ദിവസമാണ് ഈ അപൂർവ ചടങ്ങ് നടക്കുന്നത്.

ബലീന്ദ്ര പൂജ ലോപിച്ചാണ് പൊലിയന്ദ്രം എന്ന വാക്കുണ്ടായതെന്ന് ഐതിഹ്യം. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ രീതിയാണ് വാവുതൊട്ടുളള മൂന്ന് ദിവസങ്ങളിൽ കാസർകോട് ജില്ലയിലെ പൊടവടുക്കത്തും കീഴൂരും മാത്രമായി ആഘോഷിക്കുന്നത്.

പൊലിയന്ദ്രം വിളി എന്ന പേരിലാണ് കേരളത്തിൽ ആഘോഷം അറിയപ്പെടുന്നത്. പൊലിയുക എന്നാൽ ഐശ്വര്യമുണ്ടാവുക എന്നാണ്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കൽപത്തിൽ കൂറ്റൻ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കർണാടകയിലെ കുന്താപുരം വരെയുളള തുളുനാട്ടിൽ ഈ ആചാരം നടത്തുന്നുണ്ട്. ദീപാവലി ദിവസമാണ് ചടങ്ങ് നടത്തുന്നത്.

ജില്ലയിലെ വടക്കൻ പ്രദേശത്ത് കന്നഡികർ താമസിക്കുന്ന സ്ഥലങ്ങളിൽ വീടുകളിൽ പൊലിയന്ദ്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടൻപാട്ടും പാടാറുണ്ട്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ വാവ് പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും സങ്കൽപിക്കുന്നു. പാലമരത്തിന്റെ ശിഖരങ്ങൾ വെട്ടിയെടുത്ത് ചിരട്ടയിൽ തിരികത്തിച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളിൽ വീടുകളിൽ പൊലിയന്ദ്രം ചടങ്ങ് നടത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.