go

ഖത്തറിലേക്കു ഹഷീഷ് ഓയിൽ കടത്തി വഞ്ചിച്ച കേസിൽ പ്രതി റിമാൻഡിൽ

SHARE

കാസർകോട് ∙ ഖത്തറിലേക്കു ഹഷീഷ് ഓയിൽ കൊടുത്തു വിട്ടു വഞ്ചിച്ചുവെന്ന കേസിൽ പൊലീസ് പിടികൂടിയ യുവാവ് റിമാൻഡിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് അഞ്ചില്ലത്ത് ഹൗസിൽ അഹമ്മദ് കബീറി(24)നെയാണ് കാസർകോട് ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഖത്തർ വിമാനത്താവളത്തിൽ ഹഷീഷ് ഓയിലുമായി പിടിയിലായ അണംകൂ‍ർ സ്വദേശി മുനീർ അഹ്മദ്(21) അവിടെ ജയിലിലാണ്.

ഇതേത്തുടർന്നു പിതാവ് പി.എച്ച്.അബ്ദുല്ല കാസർകോട് ടൗൺ പൊലീസിൽ നൽകിയ പരാതിയിലാണ് അഹമ്മദ് കബീറിനെ എസ്ഐ പി.അജിത്കുമാർ അറസ്റ്റ് ചെയ്തത്. അണംകൂർ സ്വദേശികളായ റിയാസ്, റഫീഖ്, റാഷിദ് എന്നിവർക്കെതിരെയും പരാതിയുണ്ട്. ഖത്തറിലുള്ള കാഞ്ഞങ്ങാട് സ്വദേശിക്കു നൽകാനുള്ള മരുന്നെന്ന പേരിലാണു 4കിലോ ഹഷീഷ് ഓയിൽ മുനീർ വശം കൊടുത്തു വിട്ടതെന്നാണ് പരാതി. നവംമ്പർ 23നു രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പോയ മുനീർ പിറ്റേന്നു പുലർച്ചെ ഖത്തർ വിമാനത്താവളത്തിൽ അറസ്റ്റിലാകുകയായിരുന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama