go

സ്മൈൽ അംബാസഡർ ടൂർ സംരംഭത്തിന് തുടക്കം

Kasargod News
വിനോദ സഞ്ചാര വികസനത്തിനായി ബിആർഡിസിയുടെ നേതൃത്വത്തിൽ രാജ്യത്തെ മികച്ച ടൂർ ഓപ്പറേറ്റർമാരെ പങ്കെടുപ്പിച്ചു നടത്തിയ സ്മൈൽ അംബാസഡർ ടൂർ സംരംഭം പി.കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട് ∙ വിനോദ സഞ്ചാര വികസനത്തിനായി ബിആർഡിസിയുടെ നേതൃത്വത്തിൽ രാജ്യത്തെ മികച്ച ടൂർ ഓപ്പറേറ്റർമാരെ പങ്കെടുപ്പിച്ചു നടത്തുന്ന സ്മൈൽ അംബാസഡർ ടൂർ സംരംഭത്തിനു തുടക്കമായി. പി.കരുണാകരൻ എംപി ഉദ്ഘാടനം ചെയ്തു. സിംലയെ വെല്ലുന്ന സ്ഥലങ്ങൾ നമ്മുടെ ജില്ലയിൽ ഉണ്ടെന്നും അതൊന്നും തുറന്നു കാട്ടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

കലക്ടർ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ബിആർഡിസി എംഡി ടി.കെ.മൻസൂർ, നഗരസഭ അധ്യക്ഷൻ വി.വി.രമേശൻ, കൗൺസിലർ അബ്ദുറസാഖ് തായിലക്കണ്ടി, സി.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു. ടൂർ ഓപ്പറേറ്റർമാരുടെ പ്രമുഖ സംഘടനയായ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ (അറ്റോയി) യുടെ സഹകരണത്തോടെയായിരുന്നു പരിപാടി. രാജ്യത്തെ 40 ടൂർ‍ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇന്നു കണ്ണൂർ ജില്ലയിൽ കടക്കുന്ന സ്മൈൽ അംബാസഡർ ടൂർ സംഘം തെയ്യംകഴകം പരിചയപ്പെടും.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama