go

കോട്ടപ്പുറം നാടകോൽസവത്തിന് ഇന്ന് തിരശീല ഉയരും

SHARE

നീലേശ്വരം ∙ കോട്ടപ്പുറം അഖിലകേരള നാടകോൽസവത്തിന് ഇന്ന് തിരശീല ഉയരും. ജീവകാരുണ്യ പ്രവർത്തനത്തിനു തുക ശേഖരിക്കുന്നതിനായി നീലേശ്വരം നഗരസഭ, കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയാണു നാടകോത്സവം സംഘടിപ്പിക്കുന്നത്. ഇന്നുവൈകിട്ട് 6. 30 നു നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. 7.30 ന് കോഴിക്കോട് രംഗചേതനയുടെ നാടകം- നയാ പൈസ.നാളെ വൈകിട്ട് 5 ന് കേരളീയ സമൂഹവും നാടകവും സംവാദം. തുടർന്നു നടക്കാവ് നെരൂദയുടെ പന്തിരുകുലം, കാസർകോട് വനിതാ പൊലീസ് സെല്ലിന്റെ ഇവൾ അനഘ നാടകങ്ങൾ. 9 ന് 5ന് ഉത്തരകേരള നാടക ഗാനാലാപന മത്സരം, 7.30 ന് ഓച്ചിറ നാടകരംഗത്തിന്റെ നാടകം- ഇവൻ നായിക.

10 ന് രാത്രി 7. 30 ന് അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, 11 ന് രാത്രി 8 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ സ്‌നേഹമേഘത്തുണ്ട് എന്നീ നാടകങ്ങൾ. 11 നു വൈകിട്ട് സമാപന സമ്മേളനം ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. നാടകോത്സവം വിളംബരം ചെയ്തു ഘോഷയാത്ര നടത്തി.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി, സംഘാടക സമിതി ഭാരവാഹികളായ കെ.എൻ.കീപ്പേരി, പി.സി.സുരേന്ദ്രൻ നായർ, എം.മധുസൂദനൻ, മാട്ടുമ്മൽ കൃഷ്ണൻ, ടി.വി.ഭാസ്‌കരൻ, വി.കെ.കുഞ്ഞിരാമൻ, കെ.വി.വിശ്വംഭരൻ, പാലക്കീൽ രാജേഷ്, കണിച്ചിറ നാരായണൻ, എം.പി.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. രാജാസ് സ്‌കൂളിൽ തുടങ്ങി കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രസമീപം സമാപിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama