go

നിയമം തെറ്റിച്ച് ഊടുവഴികളിൽ

SHARE

തൃക്കരിപ്പൂർ∙ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിക്കുന്ന വിദ്യാർഥികൾക്കെതിരെ പൊലിസും ബന്ധപ്പെട്ടവരും നടപടി കർശനമാക്കിയത് കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ടെങ്കിലും ചിലേടത്തെങ്കിലും മൂന്നും നാലും പേരെ കയറ്റിയുള്ള മരണപ്പാച്ചിൽ തുടരുന്നുണ്ട്. ചന്തേര പൊലിസ് ഇന്നലെയും വിവിധ വിദ്യാലയ പരിസരങ്ങളിലും ടൗണുകളിലും പരിശോധന ശക്തിപ്പെടുത്തി. വിവിധ കവലകളിലും പൊലിസുകാർ കുട്ടി ഡ്രൈവർമാരെ പൊക്കാൻ ഒരുങ്ങി തന്നെയെത്തി. പൊലിസ് പരിശോധന തുടരുന്നത് അറിഞ്ഞതിനാൽ പ്രധാന പാതകളിൽ ഇന്നലെ കുട്ടി ഡ്രൈവർമാരെ കണ്ടെത്താനായില്ല. അതേ സമയം മൂന്നും അതിലധികവും പേരെ കയറ്റി ഉൗടുവഴികളിലൂടെയുള്ള കുതിപ്പ് ഇന്നലെയും കണ്ടു. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയും അലംഭാവവും ഉള്ളതായി അധികൃതർ കുറ്റപ്പെടുത്തി. നിയന്ത്രണം വകവയ്ക്കാതെ തൃക്കരിപ്പൂർ ടൗണിലെ വിദ്യാലയത്തിൽ ഇന്നലെ 7 ബൈക്കുകളിൽ കുട്ടികൾ എത്തി. ഇതിൽ 3 പേർ വീതം കയറി വന്ന ബൈക്കുകളുമുണ്ടായി. കുട്ടികളിൽ നിന്നു പിടിച്ചെടുത്ത ബൈക്ക് തിരികെ കിട്ടാനും നടപടികൾ ഒഴിവാക്കിക്കിട്ടുന്നതിനും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അഭിപ്രായം ശക്തമാണ്. അതേ സമയം കുട്ടിവാഹന വേട്ടയിൽ ജനങ്ങളിൽ നിന്നു വ്യാപകമായ പിന്തുണ ബന്ധപ്പെട്ടവർക്കുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama