go

മലയോര ഹൈവേ നിർമാണം: നടപടികൾ ആരംഭിച്ചു

Kasargod News
SHARE

ചിറ്റാരിക്കാൽ ∙ വികസനത്തിലേക്കു വഴിതുറക്കുന്ന മലയോര ഹൈവേ നിർമാണം ജില്ലയിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികളാരംഭിച്ചു. ജില്ലാ അതിർത്തിയിലെ നന്ദാരപ്പദവുമുതൽ ചെറുപുഴ പാലം വരെയുള്ള 127.412 കീ.മീ. റോഡ് മെക്കാഡം ടാറിങ് നടത്തി ആധുനിക നിലവാരത്തിൽ നവീകരിക്കാൻ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന സർക്കാർ 305.38 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

4 റീച്ചുകളിലായി പൂർത്തിയാക്കുന്ന പ്രവൃത്തിയിൽ 2 റീച്ചുകളിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ചേവാർ–എടപ്പറമ്പ, കോളിച്ചാൽ–ചെറുപുഴ റീച്ചുകളുടെ ടെണ്ടർ നടപടികളും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി ഉടൻ നിർമാണമാരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ടെണ്ടർ പൂർ‍ത്തിയാക്കിയ റീച്ചുകളിൽ ഇതിനകംതന്നെ നിർമാണവുമാരംഭിച്ചിട്ടുണ്ട്.

നന്ദാരപദവ്–ചേവാർ (23 കീ.മീ.), ചേവാർ–എടപ്പറമ്പ് (49.63), എടപ്പറമ്പ്–കോളിച്ചാൽ (24.4), കോളിച്ചാൽ–ചെറുപുഴ (30.37) എന്നിങ്ങനെയായാണ് ഹൈവേയുടെ ദൈർഘ്യം. ഇതിൽ നന്ദാരപദവ്–ചേവാർ പാതക്ക് 54.53 കോടി, ചേവാർ–എടപ്പറമ്പ് 83.7 കോടി, എടപ്പറമ്പ–കോളിച്ചാൽ 85.15 കോടി, കോളിച്ചാൽ–ചെറുപുഴ 85 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. 12 മീറ്റർ വീതിയുള്ള ഹൈവേയ്ക്ക് 7മീറ്റർ വീതിയിലാണ് മെക്കാഡം ടാറിങ് നടത്തുക.

കൂടാതെ ആധുനിക സുരക്ഷാ സംവിധാനങ്ങളും റോഡിൽ ഒരുക്കിയിട്ടുണ്ട്. നിർമാണത്തിനു മുന്നോടിയായി പി.കരുണാകരൻ എംപി ചെയർമാനും, എം.രാജഗോപാലൻ എംഎൽഎ ജനറൽ കൺവീനറുമായി ജനകീയ കമ്മറ്റിയും, പഞ്ചായത്തുകളിൽ പ്രാദേശിക കമ്മറ്റികളും രൂപീകരിച്ചിരുന്നു. ഈ സമിതികളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുക്കൽ പ്രവൃത്തികളുൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കിയത്.

നന്ദാരപ്പദവിൽനിന്ന് സുങ്കതഗട്ട, പൈവളിഗെ, ചേവാർ, അംഗടിമൊഗർ, ഇടിയടുക്ക, ബദിയടുക്ക, മുള്ളേരിയ, പടിയത്തടുക്ക, അത്തനാടി, എടപ്പറമ്പ്, പാണ്ടി, പള്ളഞ്ചി, ശങ്കരമ്പാടി, പടുപ്പ്, ബന്തടുക്ക, മാനടുക്കം, കോളിച്ചാൽ, പതിനെട്ടാംമൈൽ, മരുതോം, ചുള്ളി, വള്ളിക്കടവ്, ചിറ്റാരിക്കാൽ എന്നിവിടങ്ങളിലൂടെ ചെറുപുഴയിലേക്കാണ് മലയോര ഹൈവേ കടന്നുപോകുന്നത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama