go

നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Kasargod News
കാറഡുക്ക കുണ്ടലയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ​ ലോറി കൃഷ്ണപാട്ടാളിയുടെ വീടിന്റെ ചുവരിലിടിച്ചു നിന്നപ്പോൾ.
SHARE

മുള്ളേരിയ ∙ ചെങ്കല്ലുമായി പോകുകയായിരുന്ന ലോറി വീട്ടുമുറ്റത്തേക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്കു നിസാര പരുക്കേറ്റു.ഡ്രൈവർ കാറഡുക്ക കുണ്ടലയിലെ നവീൻ കുമാറിനാണ് പരുക്കേറ്റത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുണ്ടലയിലാണ് സംഭവം.മല്ലാവര-പൂത്തപ്പലം റോഡിൽ കല്ലുമായി പോകുന്നതിനിടെ കയറ്റത്തിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ട് നീങ്ങി സമീപത്തെ വീടിന്റെ പിറകിലേക്ക് മറിയുകയായിരുന്നു.കൃഷ്ണപാട്ടാളിയുടെ വീടിന്റെ ചുമരിലിടിച്ചാണ് ലോറി നിന്നത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama