go

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സമയം കിട്ടിയില്ല, അങ്കണവാടി കുട്ടികൾ പഴയകെട്ടിടത്തിൽ വിയർത്തൊലിക്കുന്നു

SHARE

മുള്ളേരിയ ∙ നിർമാണം പൂർത്തിയായിട്ടും അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം.കാറഡുക്ക പഞ്ചായത്തിൽ ശിശുപ്രിയ പദ്ധതിയിൽ നിർമിച്ച മുള്ളേരിയ അങ്കണവാടിയുടെ ഉദ്ഘാടനമാണ് വൈകുന്നത്. സാങ്കേതിക തടസ്സങ്ങൾ കാരണം ഇടയ്ക്കിടെ നിർമാണം തടസ്സപ്പെട്ടെങ്കിലും അതൊക്കെ പരിഹരിച്ച് 2 മാസം മുൻപു കെട്ടിടം പണി പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്തിയിട്ടില്ല.

ഉദ്ഘാടനത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ തീയതി ചോദിച്ചിട്ടുണ്ടെന്നും അതു കിട്ടിയാലുടൻ നടത്തുമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.ജില്ലാ പഞ്ചായത്തിന്റെ 2016-17 വർഷത്തെ പദ്ധതിയിൽ അനുവദിച്ച 10.6 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമിച്ചത്.റോഡില്ലാത്തതായിരുന്നു ആദ്യതടസ്സം. പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡ് സൗകര്യം ഒരുക്കിയെങ്കിലും പിന്നീട് അസി.എൻജിനീയർ മാറിക്കൊണ്ടിരുന്നത് നിർമാണം വൈകിച്ചു.

നിർമാണത്തിനിടയിൽ 8 തവണയാണ് എൻജിനീയർ മാറിയത്.ഇതിനിടയിൽ ഒരു അസി.എൻജിനീയർ തറകോൺക്രീറ്റ് ചെയ്ത ഫയലിൽ ഒപ്പിടാതെ പോയത് പ്രശ്നമായി.പിന്നീട് വന്നവർ നേരത്തെ ചെയ്ത ഫയലിൽ ഒപ്പിടാൻ തയ്യാറായതുമില്ല. ഉന്നതതലത്തിൽ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.വയറിങ് ജോലി ഉൾപ്പെടെ പൂർത്തിയാക്കി.

പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ക്ലബ് കെട്ടിടത്തിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത്.ചെറിയൊരു കെട്ടിടത്തിൽ വെയിൽ ഉള്ളിലേക്ക് അടിച്ച് ഉച്ചയാകുമ്പോൾ കുട്ടികൾ ഇതിനുള്ളിൽ വിയർത്തൊലിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.സാധനങ്ങളൊന്നും ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യവും ഇതിനകത്തില്ല.ഇനിയും കുട്ടികളെ കഷ്ടപ്പെടുത്താതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama