go

നൂറിന്റെ നിറവിൽ ചെമ്മനാട് ഈസ്റ്റ് ഗവ. എൽപി സ്കൂൾ, ആഘോഷം നാളെ

SHARE

പരവനടുക്കം∙നൂറിന്റെ നിറവിൽ ചെമ്മനാട് ഈസ്റ്റ് ഗവ.എൽപി സ്കൂളിന്റെ ആഘോഷങ്ങൾക്കു നാളെ തുടക്കമാവും.1918–ൽ കൈന്താറിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യ പ്രവർത്തനം പിന്നിട് മാവില തറവാടിന്റെ പത്തായപ്പുരയിലായി.1922–ലാണ് സ്വന്തമായി കെട്ടിടമായത്.ആദ്യകാലങ്ങളിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു.

പതിനായിരക്കണക്കിനു വിദ്യാർഥികളാണ് ഇവിടെ പഠിച്ചത്. ഇപ്പോൾ പ്രീ–പ്രൈമറി ക്ലാസ് മുതൽ 4–ാം ക്ലാസുവരെ 96 കുട്ടികളാണുള്ളത്. സമീപ പ്രദേശങ്ങളിലെ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങൾ തുടങ്ങിയതോടെയാണ് ഇവിടെ വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്. പൊതുവിദ്യാഭ്യാസയ‍‍ഞ്ജത്തിന്റെ ഭാഗമായി നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കിയത്.

സ്മാർട് ക്ലാസ് റൂമിനു പുറമെ ചിത്രാലങ്കാരങ്ങളിലൂടെ സ്കൂൾ കെട്ടിടം വർണ്ണാഭമാക്കി. പരവനടുക്കം യുഎഇ (തണൽ) പ്രവാസി കൂട്ടായ്മയും പ്രദേശത്തെ ക്ലബ്ബുകളും സന്നദ്ധ പ്രവർത്തകരും പൂർവ വിദ്യാർഥികളും ഒരുമയോടെയാണ് പൊതു വിദ്യാലയത്തിനായി കൈകോർക്കുന്നത്. സ്കൂൾ മുറ്റത്ത് ജൈവ പാർക്കും ഒട്ടേറെ കളിക്കോപ്പുകളുമായി ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലിഷ് പഠനത്തിനു പ്രത്യേക സൗകര്യവും ഇവിടെയുണ്ട്.

നൂറാം വാർഷികാഘോഷം നാളെ വൈകിട്ട് 4നു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിക്കും. മൂന്നിനു വിളംബരഘോഷയാത്ര ദേളിയിൽ നിന്നാരംഭിക്കും. തുടർന്നു കലാപരിപാടികൾ നടക്കും. പൂർവവിദ്യാ‍ർഥി–അധ്യാപക സംഗമം, വിദ്യാഭ്യാസ സെമിനാർ, ബാലവാടി കലോൽസവം സമാപന പരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama