go

അനവസരത്തിൽ അക്കൊമിൻ തളി നിർബന്ധിക്കരുത്:കിസാൻ രക്ഷാസേന

SHARE

കാസർകോട് ∙കുരുമുളകിന്റെ ദ്രുതവാട്ടം പ്രതിരോധിക്കുന്നതിനു അനവസരത്തിൽ അക്കൊമിൻ തളിക്കുന്നതിനു കൃഷി വകുപ്പ് നിർബന്ധിക്കരുതെന്ന് കിസാൻ രക്ഷാസേന. സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലാണ് ഇതു തളിക്കേണ്ടത്. ജില്ലയിൽ കുരുമുളക് ദ്രുതവാട്ടം തടയുന്നതിനു അക്കൊമിൻ തളിക്കുന്നതിനു 1.21കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പലരും സ്വന്തം നിലയിൽ തന്നെ പണം ചെലവിട്ട് തളിച്ചു.മഴയെത്തുടർന്നു ജില്ലയിൽ 118.6 മെട്രിക് ടൺ കുരുമുളക് നഷ്ടമുണ്ടായതാണ് കൃഷിവകുപ്പിന്റെ കണക്ക്. 4.74കോടി രൂപയുടെ നഷ്ടം. കൃഷി വകുപ്പ് റെയ്ഡ്കോ മുഖേന നൽകുന്ന അക്കൊമിന്റെ ഗുണനിലവാരത്തെക്കുറിച്ചും പരാതികളുണ്ട്.

റീട്ടെയ്ൽ വില ലീറ്ററിനു 500രൂപയായിരിക്കെ സർക്കാർ അനുവദിച്ച 1.21കോടി രൂപയ്ക്കു കൃഷി വകുപ്പിനു റെയ്ഡ്കോ നൽകുന്നത് 560 രൂപ നിരക്കിലാണെന്നും കിസാൻ രക്ഷാസേന കൺവീനർ ഷുക്കൂർ കണാജെ കൃഷിമന്ത്രിക്കു നൽകിയ നിവേദനത്തിൽ പരാതിപ്പെട്ടു. മുൻ വർഷങ്ങളിൽ സബ്സിഡി അനുവദിച്ചുള്ള വളം വിതരണത്തിൽ വ്യാപകമായ പരാതികളും അഴിമതികളുമുണ്ടായിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ഇതു ബോധ്യപ്പെട്ടതാണ്. വിള നാശം നേരിട്ട കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama