go

ക്ഷേമനിധിയില്ലാത്ത ആധാരം എഴുത്തുകാർക്ക് ഉത്സവബത്ത അനുവദിക്കണം

SHARE

വെള്ളരിക്കുണ്ട്∙ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത മുഴുവൻ ആധാരം എഴുത്തുകാർക്കും കൈപ്പട ലൈസൻസികൾക്കും ഉത്സവബത്ത അനുവദിക്കണമെന്നും ക്ഷേമ നിധി ബോർഡിൽ നിന്നും ആധാരം എഴുത്തുകാരുടെ മക്കൾക്ക് വിദ്യാഭ്യസ ആവശ്യത്തിനായി 10 ലക്ഷം രൂപ വരെ വായ്പ അനുവധിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷൻ മേഖല കൺവൻഷൻ ആവശ്യപെട്ടു. ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലിൽ ഉദ്ഘാടനം ചെയ്തു.

ടി.തമ്പാൻ നായർ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി.ആർ. കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ കൊട്ടറ,എം.ബാലഗോപാലൻ,എം.സുകുമാരൻ,വി.സുനിൽ കുമാർ,പി.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു ഡോ. മെൻഡലിൻ മാത്യു, ഫാ.ഡെന്നീസ് നെല്ലിത്താനം,സിജോ ജെ.അറയ്ക്കൽ,ജിജി കന്നപള്ളി,റീന തോമസ്,ജിജി കുന്നപള്ളി,സാലമ്മ ബേബി,മാത്യു,സി.ജെ.മോൻസി, സജി,അജയ് ഷാജി എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama