go

കുട്ടി ഡ്രൈവർമാർ വിലസുന്നു

SHARE

നീലേശ്വരം ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുട്ടി ഡ്രൈവർമാർ വിലസുന്നു. നീലേശ്വരം രാജാസ് സ്കൂൾ, കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ്, ചായ്യോത്ത് ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലേക്കെല്ലാം കുട്ടി ഡ്രൈവർമാർ ബൈക്കുമായി എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഇരുചക്രവാഹനം ഓടിച്ച പത്താം ക്ലാസുകാരൻ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഇക്കൂട്ടത്തിൽ സ്പോർട്സ് ബൈക്കുകൾ ഉണ്ടോയെന്ന കാര്യം പൊലീസ് പ്രത്യേകം നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം ബൈക്കുകൾ പിടിച്ചെടുക്കാനാണു പൊലീസ് തീരുമാനം. സഹപാഠികളെയും ഇരുത്തി രണ്ടും മൂന്നും പേരുമായാണ് ലൈസൻസില്ലാത്ത വിദ്യാർഥികൾ വാഹനമോടിക്കുന്നത്.

അശ്രദ്ധയിലും അമിതവേഗത്തിലും വാഹനമോടിക്കുന്ന ഇവർ റോഡിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.പിടിക്കപ്പെടുമ്പോൾ പുറത്തു നിന്നുണ്ടാകുന്ന ഇടപെടലുകളും സമ്മർദ്ദങ്ങളും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. നേരത്തെ കുട്ടി ഡ്രൈവർമാർക്ക് ഓടിക്കാൻ വാഹനങ്ങൾ നൽകി പിടിക്കപ്പെട്ടാൽ വാഹന ഉടമകൾക്കെതിരെ കേസ് എടുത്തിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ നീലേശ്വരം സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഈ നിർദേശം കർശമായി നടപ്പാക്കിയ അന്നത്തെ എസ്ഐ, പി.നാരായണനാണ് ഇപ്പോൾ നീലേശ്വരം സിഐ.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama