go

മൂന്നു ദിവസത്തേക്ക് നീലേശ്വരം സ്റ്റാൻഡിൽ പ്രവേശനമില്ല

SHARE

നീലേശ്വരം ∙ നഗരസഭാ ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള മണ്ണു പരിശോധന നടക്കുന്നതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ബസ് സ്റ്റാൻഡിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് നഗരസഭ അറിയിച്ചു. നേരത്തെ ഉണ്ടാക്കിയിരുന്ന താൽക്കാലിക ക്രമീകരണങ്ങൾക്കടിസ്ഥാനത്തിലാണ് ഈ ദിവസങ്ങളിൽ വാഹനങ്ങൾ പോകേണ്ടത്.

നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗൺ ടു ടൗൺ ബസുകളും, ഫാസ്റ്റ് പാസഞ്ചർ ബസുകളും കാസർകോട്- കണ്ണൂർ റൂട്ടിലോടുന്ന ദീർഘദൂര ബസുകളും മാർക്കറ്റ് കവലയിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഹൈവേ വഴി സർവീസ് നടത്തണം. ബാക്കി മുഴുവൻ ബസുകളും മാർക്കറ്റ് കവലയിൽ നിന്നും മെയിൻ ബസാർ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ. കെ.സി.കെ.രാജാ കവലയിൽ നിന്നും രാജാറോഡിൽ പ്രവേശിച്ച് മാർക്കറ്റ് കവല വഴി ഹൈവേയിലേക്ക് തിരിച്ചു പോകണം.

തളിയമ്പലം റോഡ് ഈ കാലയളവിൽ വൺവേയായി നിജപ്പെടുത്തി. ചെറു വാഹനങ്ങൾക്കും വൺവേ സംവിധാനം ബാധകമാണ്. ഈ ബസുകൾക്ക് സ്റ്റാൻഡിനു പകരമായുള്ള ബസ്‌ സ്റ്റോപ്പ് ഫെഡറൽ ബാങ്ക് കെട്ടിടത്തിന്റെ മുൻവശമായിരിക്കും. കിഴക്ക് ഭാഗത്ത് നിന്നും നീലേശ്വരം ടൗണിലേക്ക് വരുന്ന ബസുകൾ ഫെഡറൽ ബാങ്ക് കെട്ടിടത്തിന്റെ മുൻപിൽ ആളെ ഇറക്കി മെയിൻ ബസാറിലൂടെ മാർക്കറ്റ് കവല വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.

മെയിൻ ബസാറിൽ ഇപ്പോഴുള്ള രണ്ടു വശത്തേയും സ്റ്റോപ്പുകളും നഗരസഭാ ഓഫിസിന് മുൻപിലായിരിക്കും. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്ന ബസ്സുകൾ ഫെഡറൽ ബാങ്കിന് മുൻപിൽ യാത്രക്കാരെ ഇറക്കി കരുവാച്ചേരി കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം പാർക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama