go

കോട്ടപ്പുറം– അച്ചാംതുരുത്തി പാലത്തിൽ തെരുവു വിളക്കുകളില്ല

SHARE

നീലേശ്വരം ∙ ഉദ്ഘാടനം കഴിഞ്ഞ് 9 മാസത്തോളമായിട്ടും കോട്ടപ്പുറം– അച്ചാംതുരുത്തി പാലത്തിൽ തെരുവു വിളക്കു സ്ഥാപിച്ചില്ല. ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിന്റെ പാതയിലാണ് കോട്ടപ്പുറം പാലവും. കഴിഞ്ഞ മാർച്ച് 11 ന് ഉദ്ഘാടന വേളയിൽ പാലത്തിനു മുകളിൽ തെരുവു വിളക്കു സ്ഥാപിക്കാമെന്നു എം.രാജഗോപാലൻ എംഎൽഎ പറഞ്ഞുവെങ്കിലും നടപ്പായില്ല.

പാലത്തിന്റെ ഇരു ഭാഗങ്ങളിലും ഹൈമാസ്റ്റ് വിളക്കുകളും പാലത്തിൽ വിളക്കുകാലുകൾ സ്ഥാപിച്ചു തെരുവു വിളക്കും സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കോട്ടപ്പുറം വഞ്ചിവീട് കേന്ദ്രവും ദൃശ്യഭംഗിയാർന്ന കാഴ്ചകളും കാണാൻ കൊതിച്ചു ഇതുവഴി വാഹനമോടിച്ചു പോകാൻ താൽപര്യപ്പെടുന്നവർ ഏറെയാണ്.

ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി സമാധാനമായി യാത്ര ചെയ്യാൻ കുടുംബസമേതം ചെറുവത്തൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കു പോകുന്നവർ ഈ വഴിയാണു തിരഞ്ഞെടുക്കുന്നത്. പള്ളിക്കരയിൽ മേൽപ്പാലം പണി തുടങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം കൂടി. കോട്ടപ്പുറത്ത് 7 മുതൽ 11 വരെ അഖിലകേരള നാടകോത്സവവും നടക്കുന്നതോടെ വാഹനത്തിരക്കേറും.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama