go

രതിഷ് ബാബുവിനെതിരെ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യണം

SHARE

കുണ്ടംകുഴി ∙ ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാവും അഞ്ചാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റുമായിരുന്ന രതിഷ് ബാബുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമമെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ മാടക്കല്ല് അധ്യക്ഷത വഹിച്ചു, ഡിസിസി അംഗം ഇ.മാധവൻ നായർ, ഫിലിപ്പ് കോട്ടോടി, ടി.രാഘവൻ മൂന്നാട്‌ ,ഇ.കുഞ്ഞികൃഷ്ണൻ നായർ, പി.രാഘവൻ നായർ, ശ്രീജിത്ത് മാടക്കല്ല്, കെ.എ.ഇബ്രാഹിം, ഉനൈയ്സ് ബേഡകം. ബി.കെ.അബ്ബാസ്എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama