go

വയോധികർക്ക് കട്ടിലായി

SHARE

കുണ്ടംകുഴി ∙ ബേഡഡുക്കയിലെ വയോധികർക്ക് ഇനി കട്ടിലിൽ തല ചായ്ക്കാം. ജീവിതത്തിൽ ഇന്നേ വരെ സ്വന്തം കട്ടിലിൽ കിടക്കാൻ കഴിയാതിരുന്ന സമൂഹത്തിലെ പാവപ്പെട്ടവർക്കാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കട്ടിലുകൾ വിതരണംചെയ്യുന്നത്. ഗ്രാമസഭാ മുൻഗണന പ്രകാരമാണ് ഉപഭോക്താക്കളെ നിർണയിച്ചത്. ജനറൽ വിഭാഗത്തിൽപ്പെട്ട 60 വയസിനുമേൽ പ്രായമുള്ള 110 വയോധികർക്കാണ് ആദ്യഘട്ടത്തിൽ കട്ടിലുകൾ വിതരണം ചെയ്യുന്നത്.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അടുത്ത ഘട്ടമായി കട്ടിലുകൾ വിതരണം ചെയ്യും.3,53,000 രൂപ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 1,25,500 രൂപ ബ്ലോക്ക് ഫണ്ടിൽ നിന്നും വകയിരുത്തി ആകെ 478500 രൂപയുടെ പദ്ധതി നടപ്പിലാക്കുകയുമായിരുന്നു. യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.രമണി അധ്യക്ഷത വഹിച്ചു. ഐസിഡി എസ് സൂപ്പർവൈസർ സന്ധ്യ, എ മാധവൻ, എം ധന്യ, എം ശാന്തകുമാരി, ടി അപ്പ, എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama