go

റോഡുകളുടെ അവസ്ഥ ദയനീയം, യാത്രക്കാരുടേത് അതിദയനീയം

Kasargod News
കോൺക്രീറ്റ് ചെയ്യാത്തതിനാൽ വളമല റോഡിലെ തകർന്ന ഭാഗം.
SHARE

ബദിയടുക്ക∙റോഡുകൾ നവീകരിക്കാത്തതിനാൽ ഇതു വഴിയുള്ള യാത്രക്കാർ ദുരിതത്തിലായി.മുക്കാം പാറ ജാറം റോഡ്,വളമല റോഡ് നവീകരിക്കാത്തതിനാലാണ് യാത്രക്കാർ ദുരിതത്തിലായത്.മൂക്കാം പാറയിൽ നിന്നും ജാറം വരെയുള്ള നിരപ്പാക്കി ഒരുമാസമായിട്ടും ടാറിങ് നടത്തിയിട്ടില്ല.എട്ടു വർഷമായി ടാറിങ് നടത്താത്ത പന്ത്രണ്ടാം വാർഡിലെ ഈ പഞ്ചായത്ത് റോഡ് ആറ് ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്.

ടാറിങ് ഇളക്കി നിരപ്പാക്കിയതോടെ പൊടിമൂലം ഇതുവഴി പോകാനാവാത്ത സ്ഥിതിയാണ്.കുമ്പള റോഡിനെ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ബദിയടുക്ക ടൗണിൽ പോകാതെ ഇതു വഴി വരുന്ന വാഹനങ്ങൾക്ക് പെർള റോഡിലേക്ക് കയറാനാവും.പണി തീർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

വളമല മാർക്കറ്റ് റോഡിന്റെ ഇരുപുറവും കോൺക്രീറ്റ് ചെയ്തിട്ടും ഇടയിലെ 500 മീറ്റരോളം കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ ഇതു വഴി യാത്ര പോകാനാവാത്ത സ്ഥിതിയാണ്.ഇരു പുറവും കോൺക്രീറ്റ് ചെയ്തിട്ടും ആറാം വാർഡിൽപ്പെട്ട മധ്യ ഭാഗമാണ് നവീകരിക്കാത്തത്.പാർശ്വഭിത്തി പണിത് കോൺക്രീറ്റ് ചെയ്യുന്നതിനു എംഎൽഎയുടെ ഫണ്ടിൽ നിന്നും പണി നടത്തുന്നതിനു പദ്ധതി തയാറാക്കിയിട്ടും നടപടിയായിട്ടില്ല.മുഴുവൻഭാഗവും കോൺക്രീറ്റ് ചെയ്യാത്തത് യാത്രാ ക്ളേശമുണ്ടാക്കുന്നതിനാൽ ഇതുവഴി യുള്ള വാഹനയാത്രക്കാർ ഈ റോഡ് ഉപേക്ഷിച്ചിരിക്കുകയാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama