go

റെയിൽവേ സ്റ്റേഷനിൽ നടപ്പാലം നീട്ടൽ തുടങ്ങി

SHARE

ചെറുവത്തൂർ∙ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലം നീട്ടുന്ന പ്രവൃത്തി തുടങ്ങി. നടപ്പിലാവുന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യം. രണ്ട് പ്ലാറ്റ്ഫോമുകൾ മാത്രമുള്ള റെയിൽവെ സ്റ്റേഷനിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമിച്ച നടപാലം ജനങ്ങൾക്ക് പ്രതീക്ഷിച്ചത്ര ഗുണം ചെയ്തിരുന്നില്ല.

ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് തുടങ്ങി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് വരെ മാത്രമാണ് പാലം നിർമിച്ചിരുന്നത്. എന്നാൽ പ്ലാറ്റ്ഫോമിന് പുറത്ത് മൂന്നാമതൊരു പാളം കൂടി ഉള്ളത് കൊണ്ട് സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങാൻ യാത്രക്കാർ ഏറെ ബുദ്ധിയിട്ടിയിരുന്നു. പ്രായമായവരെയും മറ്റും എടുത്ത് കൊണ്ടാണ് ഫ്ലാറ്റ്ഫോമിലേക്ക് കയറ്റയിരുന്നത്.

ഇതിന് പുറമെ ചെറുവത്തൂരിൽ ഓട്ടം അവസാനിപ്പിക്കുന്ന ചെറുവത്തൂർ–മംഗലാപുരം പാസഞ്ചർ ട്രെയിൻ നിർത്തിയിടുന്നതും മൂന്നാമത്തെ പാളത്തിലാണ് ഇതെ തുടർന്ന് ജനങ്ങൾ നേരിട്ട ദുരിതങ്ങളെ സംബന്ധിച്ച് നേരത്തെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. നടപാലം മൂന്നാമത്തെ പാളത്തിന് മുകളിലൂടെ പുറത്തേക്ക് നീട്ടണമെന്ന ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ സഫലമാകുന്നത്. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലുള്ള നടപാലം മൂന്നാമത്തെ പാളത്തിന് മുകളിലൂടെ പുറത്തേക്ക് നീട്ടുന്ന പ്രവൃത്തി ദ്രുതഗതിയിലാണ് നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീരിക്കാനാണ് ലക്ഷ്യമിടുന്നത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama