go

ശങ്കരംപാടി സ്കൂളിലെ അതിഥികൾക്ക് ഇനി കുട്ടികളുടെ ബൊക്കെ

Kasargod News
ശങ്കരംപാടിപാടി സ്കൂളിലെ വിദ്യാർഥികൾ അവർ നിർമിച്ച ബൊക്കെകളുമായി.
SHARE

ബന്തടുക്ക ∙ ശങ്കരംപാടി സ്കൂളിലെത്തുന്ന അതിഥികളെ വിദ്യാർഥികൾ ഇനി സ്വന്തം ബൊക്കെ നൽകി സ്വീകരിക്കും. ശങ്കരംപാടി കെസിഎൻഎം എൽപി സ്കൂൾ  പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലന പരിപാടിയിലൂടെയാണ് കുട്ടികൾ  വ്യത്യസ്ത തരം ബൊക്കെ നിർമിക്കാൻ പഠിച്ചത്. കുട്ടികൾ ശേഖരിച്ചു വന്ന വൈവിധ്യമാർന്ന പുക്കൾ പരിശീലന പരിപാടി കഴിഞ്ഞപ്പോഴേക്കും വൈവിധ്യമാർന്ന ബൊക്കെകളായി മാറി.

പ്രൈമറി ക്ലാസുകളിലെ പൂക്കളിലെ വൈവിധ്യതയെന്ന പഠന നേട്ടവുമായി ബന്ധപ്പെട്ടാണ് വേറിട്ട ഈ പ്രവർത്തനം . കുട്ടികൾ നിർമിച്ച ബൊക്കെകളുടെ പ്രദർശനവും നടന്നു. പ്രധാനാധ്യാപകൻ സി.എ.ജോസഫ്, അധ്യാപകരായ രാജേന്ദ്രൻ ശങ്കരം പാടി, പി.റംല, ബി.എ.പ്രിയ, കെ.അനിത,  അമൃതഅനിൽകുമാർ, സ്കൂൾ ലീഡർ പി.ശ്യാംജിത്ത് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama