go

നാടകോത്സവത്തിന് ബെല്ലടിച്ചു, ആസ്വാദകരായി ജനാവലി

Kasargod News
ഉദുമ ബേവൂരിയിൽ നടക്കുന്ന പ്രഫഷനൽ നാടക മത്സരം കാണാനെത്തിയവർ.
SHARE

ഉദുമ∙നാടകക്കാരുടെ നാടായ ഉദുമ  ബേവൂരിയുടെ മണ്ണിൽ ആദ്യമായി വിരുന്നെത്തിയ  നാടകം  കാണാനെത്തുന്നത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ.ബേവൂരി സൗഹൃദ വായനശാല ആൻഡ‌് ഗ്രന്ഥാലയത്തിന്റെ  വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന കെ.ടി.മുഹമ്മദ‌് സ‌്മാരക സംസ്ഥാന  പ്രഫഷനൽ നാടക മത്സരം കാണാന്‍ വന്‍ ജനാവലിയാണ് ബേവൂരിയിലെത്തിയത്.

 നാടക മത്സരത്തിനു മുന്നോടിയായി വിവിധ പരിപാടികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നാടക പ്രവർത്തക സംഗമവും   പ്രദേശത്തെ പഴയകാല നാടക പ്രവർത്തകരെ ആദരിക്കലും നാടിന്റെ കയ്യടി ഏറ്റുവാങ്ങി. ഒട്ടേറെ അമ്വചർ, പ്രഫഷനൽ നാടകത്തിലെ പഴയകാല താരങ്ങളെയാണ് ആദരിച്ചത്. 

കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലൻ ഉദ‌്ഘാടനം  ചെയ‌്തു.രചന അബ്ബാസ‌് അധ്യക്ഷതവഹിച്ചു.നാടക രചിയതാവ് രാജ‌് മോഹൻ നീലേശ്വരം,കെ.എ.ഗഫൂർ, എസ‌്.വി.അബ്ബാസ‌്,സി.സുരോഷ‌്ബാബു,ഷംസുദ്ദീൻ, ഓർബിറ്റ‌്, അനുദീപ‌്, പി.കെ ഹർഷാദ‌്, അബ്ബാസ‌് പാക്യാര,കെ.രഘുനാഥ‌് എന്നിവർ പ്രസംഗിച്ചു.

  ‘നാടകം വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജില്ലയിലെ നാടക പ്രവർത്തകർ പങ്കെടുത്തു.  ഉദിനൂർ ബാലഗോപാലൻ മോഡറേറ്ററായിരുന്നു. നാടകഗാന മത്സരം നടന്നു. 

ഇന്നു വൈകിട്ട് വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിക്കും. 7.30നു  അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തിലെ ശരികള്‍ എന്ന നാടകം അരങ്ങേറും.  

8നു വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ ഓലപ്പുരയും 9നു  കോഴിക്കോട് രംഗമിത്രയുടെ നമ്മള്‍ നടന്ന വഴികള്‍ എന്ന നാടകവുമാണ് മത്സരത്തില്‍ ഉണ്ടാവുക.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama