go

പടന്നക്കാട് കാർഷിക കോളജ്: അധ്യാപകരില്ല

SHARE

നീലേശ്വരം ∙ വേണ്ടത്ര അധ്യാപകരില്ലാത്തതിനാൽ രജതജൂബിലി വർഷത്തിലും പഠനം താളംതെറ്റി പടന്നക്കാട് കാർഷിക കോളജ്. കാർഷിക സർവകലാശാലയ്ക്കു കീഴിൽ ഉത്തര മലബാറിലെ ഏക പഠനകേന്ദ്രമാണ് ഇത്. 66 അധ്യാപകർ വേണ്ടിടത്ത് 12 സ്ഥിരം അധ്യാപകരും 21 താൽക്കാലികക്കാരും മാത്രമാണ് ഇവിടെയുള്ളത്. അഗ്രോണമി, ബയോ ടെക്‌നോളജി, പ്ലാന്റ് പാത്തോളജി, എന്റമോളജി, അഗ്രോണമി, ഫിസിക്കൽ എജ്യൂക്കേഷൻ, സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന 33 തസ്തികകളിൽ താൽക്കാലിക അധ്യാപകർ പോലും ഇല്ല. 

സ്ഥിരം അധ്യാപകരായ 12 പേർ ആഴ്ചയിൽ 8 മണിക്കൂർ വീതം അധിക ജോലി ചെയ്താണു പാഠങ്ങൾ തീർത്തു കൊടുക്കുന്നത്. ഗവേഷണ പഠന - വിജ്ഞാന വ്യാപന പ്രവർത്തനങ്ങളെല്ലാം ഇതോടെ താളം തെറ്റിയ നിലയിലാണ്. നിയമിക്കുന്ന അധ്യാപകർ സ്ഥലംമാറ്റം വാങ്ങി പോകുകയോ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയോ ആണ്. സിൽവർ ജൂബിലി വർഷത്തിലെങ്കിലും അധ്യാപകരുടെ കാര്യത്തിൽ കോളജിന്റെ പരിമിതിക്കു പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama