go

ഫുട്ബോൾ, ക്രിക്കറ്റ്, കബഡി... വരുന്നു, ടീം തൃക്കരിപ്പൂർ !

SHARE

തൃക്കരിപ്പൂർ∙പന്തുകളിയിലും ക്രിക്കറ്റിലും കബഡിയിലും ഇതര പഞ്ചായത്തിലെ താരങ്ങളെ പോരിനു വിളിച്ച് തൃക്കരിപ്പൂർ പഞ്ചായത്തിനു മാത്രമായി മൂന്നിനങ്ങളിലും സ്വന്തം ടീമുകൾ വരുന്നു. ഇന്ത്യൻ ഫുട്ബോളിൽ നിർണായക സ്ഥാനമുള്ള പഞ്ചായത്താണ് തൃക്കരിപ്പൂർ. ദേശീയ– രാജ്യാന്തര താരങ്ങളെ സമർപ്പിക്കാൻ കഴിഞ്ഞതിന്റെ പെരുമയിലാണ് ഫുട്ബോളിനൊപ്പം മറ്റു 2 ഇനങ്ങളിലും പഞ്ചായത്ത് സ്വന്തം ടീം ഉണ്ടാക്കുന്നത്. 2018–19 വർഷത്തെ പദ്ധതിയിൽ ഇതിനായി കായിക വികസന പദ്ധതിയുണ്ടാക്കി ഫണ്ട് നീക്കിയിട്ടുണ്ട്. 

18 നും 40 നും മധ്യേ പ്രായമുള്ള യുവാക്കളുടെതാണ് ടീമുകൾ. ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ള സിലക്‌ഷൻ ട്രയൽസ് 12 നു ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ രാവിലെ 10 നും ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ 13 നു രാവിലെ 9 നു നടക്കാവ് രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തിലും കബഡി ടീമിന്റേത് തൊട്ടടുത്ത മൈതാനത്ത് രാവിലെ 10 നും നടത്തും. പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 2019 ജനുവരി ഒന്നിനു 18 വയസ് പൂർത്തിയായതും 40 വയസ് കവിയാത്തതുമായ  കളിക്കാർ ആവശ്യമായ രേഖകൾ സഹിതം അതതു ഗ്രൗണ്ടിൽ റിപ്പോർട്ടു ചെയ്യണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9446652554. തിരഞ്ഞെടുത്തവർക്ക് പ്രത്യേക പരിശീലനം  നൽകും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama