go

ഭിന്നശേഷിക്കാരുടെ അംബാസിഡർക്ക് നിയമന ഉത്തരവ് കൈമാറി

SHARE

ചെറുവത്തൂർ∙ ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഭിന്നശേഷിക്കാരുടെ അംബാസഡറായി ഇലക്ഷൻ കമ്മീഷൻ നിയമിച്ച കൊടക്കാടെ എം.വി.സതിക്ക് കലക്ടർ ഡോ.ഡി.സജിത്ത് ബാബു നിയമന ഉത്തരവ് കൈമാറി. 

ഭിന്നശേഷിക്കാരായ വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്ന പ്രവർത്തനത്തിന്റെ ജില്ലാതല തുടക്കവും സതിയുടെ ഉത്തരവ് കൈമാറലോടെ നടന്നു. ‘സ്പൈനൽ മസ്ക്യുലർ അട്രോഫി’ രോഗം ബാധിച്ച് ശശീരം തളർന്നിട്ടും അധിക തെരഞ്ഞെടുപ്പുകളിലും സതി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 

കിടപ്പിലും 28,00 ഓളം പുസ്തകങ്ങൾ വായിച്ച് അവയിൽ പലതിന്റേയും ആസ്വാദനക്കുറിപ്പ് തയ‌ാറാക്കിയ സതിയുടെ ജീവിതം മൂന്നാം ക്ലാസിൽ പാഠഭാഗമാക്കിയിരുന്നു. 

സതിയുടെ ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama