go

കിണറിനുസമീപം ആളുയരത്തില്‍ പത; സോപ്പുനിർമാണ സാമഗ്രികളിൽ നിന്നെന്ന് നിഗമനം

clt-sky
SHARE

മേപ്പാടി ∙ കഴിഞ്ഞ ദിവസം താഴെ അരപ്പറ്റയിൽ ഹാരിസൺ തേയിലത്തോട്ടത്തിൽ കിണറിന് സമീപം ഉയർന്നു കണ്ട പത സോപ്പ് നിർമാണ യൂണിറ്റിലെ പദാർഥങ്ങളിൽ നിന്നുണ്ടായതെന്ന് നിഗമനം.

എസ്റ്റേറ്റിന് കുറച്ചകലെ  സ്വകാര്യമായി ഉൽപാദിപ്പിക്കുന്ന സോപ്പ് നിർമാണ യൂണിറ്റിലെ സാമഗ്രികൾ ഇവിടെ കൊണ്ടുവന്ന് വൃത്തിയാക്കിയിരുന്നതായി ഉടമ മൂപ്പൈനാട് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു.  ഇതിന്റെ അവശിഷ്ടങ്ങൾ വെള്ളവും മഞ്ഞുമായി കലർന്നാണ് പത രൂപപ്പെട്ടതെന്നാണ് നിഗമനം. രണ്ടു ദിവസം കൊണ്ട് പതയുടെ അവശിഷ്ടങ്ങൾ‌ പൂർണമായി ഇല്ലാതായിട്ടുണ്ട്.

എന്നാൽ, പ്രതിഭാസം ഉണ്ടായതെങ്ങനെയെന്നതിന് ആധികാരിക വിശദീകരണം നൽകുന്നതിനുള്ള പരിശോധന ഇതുവരെ നടന്നിട്ടില്ല.  ശാസ്ത്രീയപഠനങ്ങൾക്കു ശേഷം മാത്രമേ ഇക്കാര്യം ഉറപ്പാക്കാനാകൂവെന്നും കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (സിഡബ്ല്യുആർഡിഎം) മാത്രമേ ഇതിനുള്ള സംവിധാനമുള്ളൂവെന്നും ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെൽ‌ജിമോൻ പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama