go

പതിവു തെറ്റിക്കാതെ യേശുദാസ്

Kasargod news
കെ.ജെ.യേശുദാസും പത്നി പ്രഭയും കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
SHARE

കൊല്ലൂർ ∙ എൺപതാം വയസിലേക്കു കടക്കുമ്പോഴും സംഗീതത്തിന്റെ യൗവനവുമായി  അക്ഷര ദേവതയ്ക്കു മുന്നിൽ പതിവു തെറ്റിക്കാതെ ഗാനഗന്ധർവനെത്തി.

കൊല്ലൂർ മൂകാംബികാ ദേവീ സന്നിധിയിൽ 79–ാം ജന്മദിനമായ ഇന്നലെ രാവിലെയെത്തിയ  കെ.ജെ.യേശുദാസ് ദേവിക്കു സംഗീതം കൊണ്ട് അർച്ചന നടത്തി.ഭാര്യ പ്രഭയ്ക്കും മൂത്ത മകൻ വിനോദിനും ഒപ്പമാണ് അദ്ദേഹം കൊല്ലൂരിൽ എത്തിയത്. രാത്രി കുടുംബ സമേതം ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ജന്മദിനത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും ചണ്ഡികാ യാഗവും നടത്തി.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama