go

ജ്യൂസ് കുടിച്ചോളൂ, പക്ഷേ കാഞ്ഞങ്ങാട്ട് പ്ലാസ്റ്റിക് സ്ട്രോ ചോദിക്കരുത്

Kasargod news
SHARE

കാഞ്ഞങ്ങാട് ∙ പ്ലാസ്റ്റിക് സ്ട്രോയ്ക്ക് വിലക്കു കൽപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ. നഗരസഭയെ സമ്പൂർണ പ്ലാസ്റ്റിക്സ് സ്ട്രോ നിരോധിത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധനയും ബോധവൽക്കരണവും നടത്തും.

ഇതിലൂടെ ഹോട്ടലുകൾ, കൂൾബാർ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്സ് സ്ട്രോ ഉപയോഗിക്കുന്നത് നിയന്ത്രിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത രീതിയിൽ പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കി വ്യാപാരികൾ സഹകരിക്കണമെന്ന് അധികൃതർ പറ‍ഞ്ഞു. എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഇല, തെർമോകോൾ പ്ലേറ്റ് എന്നിവ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്നതിനാൽ ഹരിത പെരുമാറ്റച്ചട്ട പ്രകാരം ഉപയോഗവും വിൽപ്പനയും നിയന്ത്രിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama