go

ടാങ്കർ ലോറിയിൽ നിന്നു ഡീസൽ ചോർന്നത് പരിഭ്രാന്തി പരത്തി

Kasargod news
ടാങ്കറിലെ ഡീസൽ ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേന.
SHARE

കാഞ്ഞങ്ങാട് ∙ നഗരത്തിലൂടെ കടന്നുപോയ ടാങ്കർ ലോറിയിൽ നിന്നു ഡീസൽ ചോർന്നത് പരിഭ്രാന്തി പരത്തി. മംഗളൂരുവിൽ നിന്നു മാഹിയിലേക്കു ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് ഇന്നലെ വൈകിട്ട് 5 നു ഡീസൽ ചോർന്നു റോഡിലേക്ക് ഒഴുകിയത്. ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. ഹൊസ്ദുർഗ് എൽവി ടെംപിളിനു മുൻപിൽ നിന്നാണ് ലോറിയിൽ നിന്നു ഡീസൽ ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം ഉടൻ തന്നെ ലോറി ഡ്രൈവറെ അറിയിക്കുകയായിരുന്നു. 

 വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തേക്ക് കുതിച്ചെത്തി. മാവുങ്കാലിനു സമീപം തീയണച്ചു ആലാമിപ്പള്ളി വഴി വരികയായിരുന്ന ഒരു യൂണിറ്റ് ഉടൻ തന്നെ വാൽവ് അടയ്ക്കാനുള്ള ശ്രമം തുടങ്ങി. പിന്നാലെ മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി. വാൽവിന്റെ ചാവി വാഹനത്തിൽ ഇല്ലാത്തിനാൽ കട്ടര്‍ ഉപയോഗിച്ച് പൂട്ട് അറുത്തുമാറ്റി ചോർച്ച അടയ്ക്കുകയായിരുന്നു. വാൽവിന്റെ പൂട്ട് ലോറി ജീവനക്കാരുടെ കൈവശം കൊടുക്കാത്തതാണ് പൂട്ടു പൊട്ടിക്കേണ്ടി വന്നത്. 

 സംഭവം കൃത്യസമയത്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് അപകടം ഒഴിവാക്കിയത്. വാൽവ് അയഞ്ഞതാണ് ഡീസൽ ചോർച്ചയ്ക്കു കാരണമെന്ന് അഗ്നിശമന സേന അറിയിച്ചു. സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷിന്റെ നേതൃത്വത്തിലാണ് ചോർച്ച അടച്ചത്. സംഭവമറിഞ്ഞു പൊലീസും സ്ഥലത്തെത്തി. നാട്ടുകാരും സംഭവ സ്ഥലത്ത് തടിച്ചു കൂടി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama