go

സരസു മരിച്ചത് രാത്രി മുഴുവൻ ചോരവാർന്നെന്ന് റിപ്പോർട്ട്

kasargod-tears
SHARE

കാസർകോട്∙ ഇതരസംസ്ഥാനത്തൊഴിലാളിയായ സ്ത്രീയുടെ മരണത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തു വരുന്നതു ക്രൂരവും അവിശ്വസനീയവുമായ കഥകൾ. വിദ്യാനഗർ ചാല റോഡിൽ വാടകക്വാട്ടേഴ്സിൽ താമസിച്ചിരുന്ന സരസുവിനെ(35) കൊല ചെയ്ത സുഹൃത്ത് ചന്ദ്രു രമേശിനെ പൊലീസ് ഇന്നലെ കസ്റ്റഡിലെടുത്തിരുന്നു.

തലയ്ക്കടിയേറ്റു 12 മണിക്കൂറോളം ചോര വാർന്നാണ് സരസു മരിച്ചതെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു പരസ്പരം വാക്കേറ്റം നടത്തിയത്. തലയ്ക്കു പരുക്കേറ്റ സരസുവിന് എന്തു സംഭവിച്ചെന്നു മനസ്സിലാക്കാനുള്ള ബോധം ചന്ദ്രുവിന് ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു.

ബോധമില്ലാതെ ചോര വാർന്നു കിടന്ന സരസുവിനടുത്തു തന്നെയാണ് ചന്ദ്രു അന്നേ ദിവസവും കിടന്നുറങ്ങിയത്. പിറ്റേന്നു പുലർച്ചെയാണു സരസു മരിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

തലയ്ക്കടിച്ചത് ഇരുമ്പുതവ കൊണ്ട്?

കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണു സരസുവിനെ ചന്ദ്രു ആക്രമിച്ചതെന്നാണു നിഗമനം. 

സരസുവിന്റെ തലയ്ക്കുള്ളിൽ മുറിവുണ്ടായിരുന്നെന്ന് പോസ്റ്റ്മോർടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത് ഇരുമ്പുതവകൊണ്ടടിച്ചതു കാരണമോ ചുവരിൽ ചേർത്തിടിച്ചതു കാരണമോ ആകാമെന്നു ഡോക്ടർമാർ പറയുന്നു. 

മൃതദേഹം അഴുകിത്തുടങ്ങിയിരുന്നതിനാൽ തലയിലെ മുറിവിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാൽ ചന്ദ്രുവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ക്വാട്ടേഴ്സിന്റെ ഷീറ്റിനു മുകളിൽ നിന്നു പൊലീസ് തവ കണ്ടെടുത്തു. 

സരസുവിന്റെ വാരിയെല്ലുകളിൽ എട്ടെണ്ണം ഒടിഞ്ഞിരുന്നു. ഇത് തറയിലിട്ടു ചവിട്ടിയതിനെത്തുടർന്നാണെന്നു പൊലീസ് പറഞ്ഞു. തലയിലെയും നെഞ്ചുഭാഗത്തെയും ആന്തരിക രക്തസ്രാവമാണു മരണത്തിനു കാരണമെന്നാണു ഡോക്ടർമാരുടെ നിഗമനം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama