go

ബോംബ് ആക്രമണം: അന്വേഷണം പ്രഹസനമെന്ന് പി.വി.പുഷ്പജ

SHARE

കാസർകോട്∙ തന്റെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണക്കേസിൽ അന്വേഷണം പൊലീസ് മനഃപൂർവം വൈകിപ്പിക്കുന്നെന്ന് കാഞ്ഞങ്ങാട് നെഹ്‍റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജ. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസിൽ നിന്നു വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഡോ. പുഷ്പജ പറഞ്ഞു. 

കാലിക്കടവിൽ അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്തതു പുഷ്പജയായിരുന്നു. ബിജെപി അനുഭാവമുള്ള ടിവി ചാനലിന് അഭിമുഖവും നൽകി. കഴിഞ്ഞ 2ന് ഇതിനെതിരെ കൊടക്കാടുള്ള പുഷ്പജയുടെ വീടിനു മുന്നിലൂടെ ഒരു സംഘം പ്രതിഷേധപ്രകടനം നടത്തി. അന്നു വീട്ടിൽ ആരുമുണ്ടായിരുന്നില്ല. എറണാകുളത്തു സഹോദരിയുടെ വീട്ടിൽ നിന്നു മടങ്ങിയെത്തിയപ്പോഴാണ് ബോംബ് ആക്രമണം നടന്നത് അറിയുന്നതെന്ന് അവർ പറഞ്ഞു. പ്രകടനം നടത്തിയവരിൽ ചിലർക്ക് ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. 

ഫെയ്സ്ബുക്കിൽ നിന്നു പ്രകടനത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്തു പൊലീസിനു കൈമാറി.  എന്നാൽ പരാതിപ്പെട്ട ദിവസം ചീമേനി പൊലീസ് സ്ഥലത്തെത്തി തെളിവു ശേഖരിച്ചതല്ലാതെ മറ്റു നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ദിവസം എസ്പി ഓഫിസ് വനിതാ സെല്ലിൽ നിന്നെന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥ വീട്ടിലെത്തി വീണ്ടും വിവരശേഖരണം നടത്തി. ഉന്നത തലങ്ങളിൽ നിന്നുള്ള സമ്മർദം കാരണം പൊലീസ് പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്നതായി സംശയമുണ്ട്. 

ആക്രമണത്തിൽ വീടിന്റെ സൺഷേഡിന്റെ കോൺക്രീറ്റും ജനൽപാളികളും തകർന്നു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അവർ പറഞ്ഞു. എന്നാൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. ഇതുവരെ 8 പേരെ ചോദ്യം ചെയ്തു. സ്റ്റീൽ ബോംബ് ആണ് എറിഞ്ഞതെന്നു തിരിച്ചറിഞ്ഞു. ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറഞ്ഞു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama