go

എളേരിത്തട്ട് കോളജിന് അവഗണന തുടരുന്നു

SHARE

ചിറ്റാരിക്കാൽ∙ എളേരിത്തട്ട് ഇ.കെ.നായനാർ സ്മാരക ഗവ. കോളജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധം. കഴിഞ്ഞ വർഷം ആരംഭിച്ച കോളജുകളിൽപ്പോലും തസ്തികകൾ അനുവദിച്ചിട്ടും ഇവിടെ ഒരു തസ്തികപോലും പുതുതായി അനുവദിക്കാത്തതാണ് എതിർപ്പിനിടയാക്കുന്നത്. ഇടതുസർക്കാരിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഈ കലാലയം  ഇ.കെ.നായനാരുടെ പേരിലുള്ള ആദ്യത്തെ സർക്കാർ സ്മാരകം കൂടിയാണ്. 

ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള ‌ഇവിടെ ഫിസിക്സ് വിഭാഗത്തിൽ ഒരു സ്ഥിരാധ്യാപകൻ പോലുമില്ല. 5 ഗെസ്റ്റ് അധ്യാപകരെ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇക്കണോമിക്സ്, കൊമേഴ്സ് വിഭാഗങ്ങളിൽ മാത്രമാണ് സ്ഥിരാധ്യാപകർ പൂർണമായുള്ളത്. ഇംഗ്ലിഷിൽ രണ്ടും ജേണലിസത്തിലും ഹിന്ദിയിലും ഓരോന്നു വീതം തസ്തികകളിലും സ്ഥിരാധ്യാപകരില്ല. ഇതിനുപുറമെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക തസ്തികയും ഒഴിഞ്ഞുകിടക്കുന്നു.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama