go

പറക്കില പൊതുകുളം നവീകരണം അനിശ്ചിതത്വത്തിൽ

kasargod-pothukulam
മധൂർ പറക്കിലയിൽ സംരക്ഷണം തേടുന്ന പൊതുകുളം
SHARE

മധൂർ ∙ പറക്കില ക്ഷേത്രത്തിനു സമീപം   പായലും ചെളി നിറഞ്ഞ് ഉപയോഗമില്ലാതെ  കിടക്കുന്ന പൊതുകുളം നവീകരണം അനിശ്ചിതത്വത്തിൽ. കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസ്സ് ഉള്ളതാണ്  ഒന്നര ഏക്കർ വിസ്തൃതിയുള്ള കുളം . ചെറുകിട ജലസേചന വകുപ്പ് ഇതു നവീകരിക്കണമെന്ന്  പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും  ആവശ്യം ഉന്നയിച്ചിട്ട് ഒരു വർഷത്തിലേറെയായി.

ആവശ്യമായ ഫണ്ട് കിട്ടാത്തത് ആണ്  തടസ്സം. ചെറുകിട ജലസേചന വകുപ്പിന്റെ പൊതുകുളം സംരക്ഷണം, കാസർകോട് വികസന പാക്കേജ് തുടങ്ങിയവയിൽ ഉൾപ്പെടുത്തി ഫണ്ട് നേടാനുള്ള ശ്രമം വിഫലമായി. 

 2.17 കോടി രൂപ  

കാസർകോട് വികസന പാക്കേജ് സഹായം തേടി ചെറുകിട ജലസേചന വകുപ്പ് 2.17 കോടിയോളം രൂപ ചെലവുള്ള  പദ്ധതി സമർപ്പിച്ചതാണ് . എന്നാൽ കാസർകോട് വികസന പാക്കേജ് നിർദേശത്തിൽ കുളത്തിന്റെ സ്ഥലപേര് പ്രത്യേകം പരാമർശിച്ചിട്ടില്ല എന്നതാണ് ഇതു തള്ളാൻ ഇടയായത്. 

നേരത്തെ ഇങ്ങനെ പരാമർശം ഇല്ലാത്ത ഇടങ്ങളിലെ ജലസ്രോതസ്സ് വിപുലപ്പെടുത്താൻ   സംസ്ഥാന സർക്കാർ കാസർകോട് വികസന പാക്കേജിൽ തുക അനുവദിച്ചിരുന്നു .  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന കാസർകോട് ബ്ലോക്കിൽ ആണ് ഈ കുളം. മധൂർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമായി ഒട്ടേറെ ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും വിപുലപ്പെടുത്താൻ   നടപടികൾ ഉണ്ടാകുന്നില്ല. 

ജലസ്രോതസ്സ് : 

നൂറ്റാണ്ട് പഴക്കമുള്ളതാണ് പറക്കില കുളം. 5 മീറ്റർ ആഴം, 30 മീറ്റർ വീതി , 40 മീറ്റർ നീളം.  അര മീറ്ററോളം ആഴത്തിൽ ആണ് ചെളി നിറഞ്ഞു കിടക്കുന്നത്.   ഇതുജലസ്രോതസ്സ് മെച്ചപ്പെടുത്തുന്നതിനു തടസ്സമാകുന്നുണ്ട്. 15 വർഷം മുൻപ് ആണ് ഇത് ഭാഗികമായി വൃത്തിയാക്കിയത്. പറക്കില, കൊപ്പളം, ഉളിയ, പള്ളക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ  1 കി.മീറ്റർ അകലെ വരെ 100 ഏക്കറിലേറെ കൃഷിയിടങ്ങളിലേക്കു ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നുവെന്ന് പഞ്ചായത്ത് അംഗം എം.ആർ. യോഗിഷ പറഞ്ഞു.     

ചാനൽ കീറി തടയണ സ്ഥാപിച്ചിരുന്നു. പലക ഷട്ടർ ഇട്ടാണ് വെള്ളം നിയന്ത്രിച്ചിരുന്നത്. മധൂർ ക്ഷേത്ര പരിസരത്ത് കേരള ഗ്രാമീണ ബാങ്കിനു മുന്നിലെ വയലിൽ വരെ വെള്ളം എത്തിയിരുന്നത് ഈ കുളത്തിൽ നിന്നാണ്. സ്രോതസ്സ്  പഴയതു പോലെ ആയാൽ സമീപത്തെ വീടു പറമ്പിൽ കിണറുകളിലും ജലാശയങ്ങളിലും ജല നിരപ്പ് വർധിക്കാൻ സഹായിക്കും. ജല ക്ഷാമത്തിനു പരിഹാരമാകും.

പ്രകൃതി സൗഹൃദം : 

ഏറെ പ്രകൃതി സൗഹൃദം ആക്കാൻ ഉതകുന്ന കുളത്തിന്റെ 3 ഭാഗത്തും റോഡ് സൗകര്യമുണ്ട്.  പരുന്ത്, പ്രാവ് ഇനങ്ങളിൽ അൻപതോളം പക്ഷികൾ ദിവസങ്ങൾ ഇടവിട്ട് ഇവിടെ കൂട്ടമായി എത്താറുണ്ട്. തവിട്ട്,വെള്ള, മഞ്ഞ, ചുവപ്പ് ,  സങ്കര വർണങ്ങളിലുള്ള അപൂർവ കാഴ്ച ആണ്  പക്ഷികൾ. കന്നുകാലികൾ, മയിൽ, പാമ്പുകൾ എന്നിവയും എത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരണം നടപ്പിലാക്കാനുള്ള ആലോചനയിൽ ആണ്  അധികൃതർ. 

പ്രകൃതിയുമായി  ഇണങ്ങുന്ന വിധത്തിൽ കുളം നാലു ഭാഗത്തും സംരക്ഷിക്കണമെന്ന് ആവശ്യവുമായി ചേനക്കോട് വികസന സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിനു നിവേദനം നൽകി. ത്രിതല സ്ഥാപനങ്ങളുടെ പദ്ധതി സഹായം ലഭിച്ചാൽ കുളം സംരക്ഷണം സാധ്യമാകുമെന്ന് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama