go

സെപ്റ്റിക് ടാങ്ക് നിറഞ്ഞാൽ പോംവഴി ശുചിമുറി പൂട്ടൽ

kasargod-tiolet
കാസർകോട് പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ ശുചിമുറി പൂട്ടിയിട്ട നിലയിൽ.
SHARE

കാസർകോട് ∙ ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന പുതിയ ബസ് സ്റ്റാൻഡിലെ ശുചിമുറികൾ അടച്ചുപൂട്ടി, ഇതോടെ ‘ശങ്ക’ തീർക്കാനിടമില്ലാത്തതിനാൽ നെട്ടോമോടുകയാണ് യാത്രാരക്കടമുള്ളവർ.ടാക്സി സ്റ്റാൻഡിനടുത്തുള്ള സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെത്തുടർന്നാണ്  ശുചിമുറി അടച്ചത്. ഉപയോഗിക്കുമ്പോൾ മലിനജലം പുറത്തേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് അടച്ചിട്ടത്.

kasargod-e-toilet
കാസര്‍കോട് പുതി ബസ് സ്റ്റാന്‍ഡിനു സമീപത്ത് പൂട്ടിക്കിടക്കുന്ന ഇ–ടോയ്‍ലറ്റ്.

25 വർഷത്തിലേറെ പഴക്കമുള്ളതാണ്   സെപ്റ്റിക് ടാങ്ക്. ആദ്യഘട്ടത്തിൽ ചെറുതായിരുന്നുവങ്കിലും  പിന്നിട് വലുത് നിർമിക്കുകയായിരുന്നു. ഇത്രയും കാലമായി  ഒരു തവണ മാത്രമാണ് ടാങ്കിൽ നിന്നുള്ള മാലിന്യം നീക്കിയത്. ശുചിമുറിയിൽ ടാങ്കിലേക്കുള്ള പൈപ്പുകൾ പരിശോധിച്ചുവെങ്കിലും തടസ്സം കണ്ടെത്താനായില്ല. ടാങ്കുകൾ വൃത്തിയാക്കുന്ന സംഘമെത്തി പരിശോധിച്ചപ്പോൾ ഒരു ടാങ്കർ ലോറി മാലിന്യം കൊണ്ടു പോകണമെങ്കിൽ കാൽലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

2 ടാങ്ക് ലോറിവരെ മാലിന്യയുണ്ടാകും. എന്നാ‍ൽ ഇത്രയും തുക ചെലവഴിക്കാൻ ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്ത കരാറുകാർക്കു സാധ്യമല്ല. അതിനാൽ നഗരസഭാധികൃതരെ സമീപിച്ചിരിക്കുകയാണ്.  ഇതു പരിഹരിച്ചു കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതിനാൽ ശുചിമുറി തുറക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനമായില്ല.

ദീർഘദൂര ബസുകളിലെ സ്ത്രീയാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് ഏറെ പ്രയാസപ്പെടുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ  വേറെ ശുചിമുറികളില്ല.നഗരസഭാധികൃതർ ഉടൻ ഇടപെട്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി ശുചിമുറി തുറക്കണമെന്നാണ് യാത്രക്കാരടക്കമുള്ളവരുടെ ആവശ്യം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama