go

ബേഡഡുക്ക കൊല്ലംപണ പട്ടികവർഗ കോളനിയിൽ വെള്ളം തലച്ചുമടായി

kasargod-water-collection
കൊല്ലംപണയിൽ കുടിവെള്ളം ശേഖരിക്കുന്ന സ്ത്രീകൾ.
SHARE

കുണ്ടംകുഴി ∙ ജലശുദ്ധീകരണശാല കൈ എത്തും ദൂരത്ത്. കുടിവെള്ളത്തിന് പെടാപ്പാട്. രാമങ്കയം ശുദ്ധജല പദ്ധതിയുടെ ജല ശുദ്ധീകരണ ശാലയിൽ നിന്നും  കേവലം 100 മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ബേഡഡുക്ക  കൊല്ലംപണ പട്ടികവർഗ കോളനിയിലെ പത്തോളം വീട്ടുകാരാണ് കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത്. കുടിവെള്ളത്തിനായി  വഴിവക്കിൽ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിനെ ആണ് ഇവർ ആശ്രയിക്കുന്നത്. 

രാമങ്കയം പദ്ധതിയിൽ നിന്നുള്ള വെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ മാത്രമാണ് ലഭിക്കുന്നത്. വളരെ പരിമിത സമയം മാത്രം ലഭിക്കുന്ന വെള്ളം ശേഖരിക്കുന്നതിന് മറ്റ് ജോലികൾ ഒഴിവാക്കി കാത്തിരിക്കേണ്ട അവസ്ഥയാണ്. തലച്ചുമടായി കുത്തനെയുള്ള ഇറക്കം ഇറങ്ങി ആവശ്യത്തിന് വെള്ളം വീട്ടിൽ എത്തിക്കുന്നതിന് വെള്ളം ലഭ്യമാകുന്ന ഒരു മണിക്കൂർ തികയില്ല. അതിനാൽ പാത്രത്തിൽ ശേഖരിച്ച് ചെറു പൈപ്പിലൂടെ ആണ് അവർ വീട്ടിലേക്ക് കൊണ്ടു പോകുന്നത്.

എന്നാൽ 10 വീട്ടുകാർക്കും ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നതിന് ഒരു മണിക്കൂർ തികയുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കോളനിയിൽ പൊതുടാപ്പ്  സ്ഥാപിച്ചാൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയും എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നില്ല എന്ന് ആക്ഷേപമുണ്ട്. ബേഡകം പഞ്ചായത്തിലെ  കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുൻപ് ഉദ്ഘാടനം കഴി‍ഞ്ഞ രാമങ്കയം പദ്ധതിയിൽ നിന്നുളള വെള്ളം പഞ്ചായത്തിലുൾപ്പെടുന്ന പല സ്ഥലങ്ങളിലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama