go

എകെഎസ്ടിയു സമ്മേളനം തുടങ്ങി

kasargod-akstu
എകെഎസ്ടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാസർകോട്∙ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) ജില്ലാ സമ്മേളനം തുടങ്ങി. സാംസ്കാരിക സദസ്സ് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.സുരേഷ് ബാബു, സിപിഐ സംസ്ഥാന കൗൺസിൽ ടി.കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.രാജൻ, ബി.പി അഗ്ഗിത്തായ, എസ്.ഉദയകുമാർ, കെ.പത്മനാഭൻ, ഹരിദാസ് പെരുമ്പള, സുനിൽ കുമാർ കരിച്ചേരി, എ.സജയൻ എന്നിവർ പ്രസംഗിച്ചു.

ഇന്നു 10നു സമ്മേളനം കാസർകോട് ഗവ.യുപി സ്കൂളിൽ സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ  ചെയർമാൻ സി.പി മുരളിയും പ്രതിനിധി സമ്മേളനം എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ്  ഒ.കെ.ജയകൃഷ്ണനും ഉദ്ഘാടനം ചെയ്യും. സാഹിത്യരചന മത്സര വിജയികൾക്കു എം.നാരായണൻ സമ്മാനങ്ങൾ നൽകും. ഡിലിറ്റ് നേടിയ വൽസൻ പിലിക്കോട്, സർവീസിൽ നിന്നു വിരമിക്കുന്ന എൻ.കെ.പവിത്രൻ എന്നിവരെ ആദരിക്കും.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama