go

കുളമ്പുരോഗം: കുത്തിവയ്പ് ഓർമിപ്പിച്ച് അധിക‍ൃതർ

kasargod-cow
SHARE

കാസർകോട്∙ കുളമ്പു രോഗം വ്യാപകമായതിനാൽ കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന അഭ്യർഥനയുമായി മൃഗസംരക്ഷണ വകുപ്പ്. മടിക്കൈ, മുള്ളേരിയ, മഞ്ചേശ്വരം ഭാഗങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച കന്നുകാലികളിലാണ് രോഗം കണ്ടെത്തിയത്.  

കുത്തിവയ്പിന് വിപുല ഒരുക്കം

കുത്തിവയ്പ് ജില്ലയിൽ 14 മുതൽ ഫെബ്രുവരി 2 വരെ നടക്കും. പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ വീടുകൾ കയറിയും ക്യാംപുകളിലുമായാണിത്. 102 സ്ക്വാഡുകൾ തയാറായി. ഉരു ഒന്നിന് 10 രൂപയാണു ഫീസ്. കുത്തിവയ്പിനുശേഷം മ‍ഞ്ഞ നിറത്തിലുള്ള കമ്മൽ (ഇയർ ടാഗ്) ചെവിയിൽ ഘടിപ്പിക്കും. കന്നുകാലികൾക്ക് ഇൻഷുറൻസ്, കാലിത്തീറ്റ പദ്ധതി, ദുരിതാശ്വാസ–ദുരന്തനിവാരണ ധനസഹായം എന്നിവയ്ക്ക് ഇയർടാഗ്, കർഷക റജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. 

ഭൂമിക എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ വഴി കർഷകരുടെയും കന്നുകാലികളുടെയും പ്രതിരോധ കുത്തിവയ്പ്പിന്റെയും വിവരങ്ങൾ  ക്രോഡീകരിക്കുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ ഡോ.പി.നാഗരാജ്, ഡോ.എ.മുരളീധരൻ, ഡോ.ബി.ജി. മഞ്ചപ്പ, ബി.കെ.പ്രമോദ് എന്നിവർ അറിയിച്ചു.  

വേണം, രാത്രിയിലും ഡോക്ടർമാർ 

കാറഡുക്ക ബ്ലോക്ക് ഒഴികെ ജില്ലയിൽ മറ്റു ബ്ലോക്കുകളിൽ രാത്രി വെറ്ററിനറി ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ഒരു അറ്റൻഡറും 6 മാസക്കാലാവധിയിൽ എടുക്കുന്ന വെറ്ററിനറി ഡോക്ടറുമാണ് രാത്രി ജോലി ചെയ്യുന്നത്. എന്നാ‍ൽ ഇവർക്കു വാഹന സൗകര്യമില്ല. കാറഡുക്ക ബ്ലോക്കിന്റെ പരിധിയിൽ കർഷകർക്കു സമീപബ്ലോക്കിലെ ഡോക്ടർമാരെ ആശ്രയിക്കണം. ഈ പ്രശ്നത്തിനു പരിഹാരം വേണമെന്ന് കർഷകരും ഡോക്ടർമാരും ആവശ്യപ്പെടുന്നു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama