go

നിർമാണം പൂർത്തിയായിട്ടും ശുചിമുറി തുറന്നില്ല

Kasargod news
ബേക്കല്‍ വിഷ്ണുമഠത്തെ നിര്‍മാണം പൂര്‍ത്തിയായ ശുചിമുറി.
SHARE

ബേക്കൽ∙നിർമാണ പ്രവൃത്തി പൂർത്തിയായി രണ്ടു വർഷത്തിലേറെയായിട്ടും ശുചിമുറി തുറന്നില്ല. തീരദേശ വികസന കോർപറേഷന്റെ 13 ലക്ഷം രൂപ ചെലവഴിച്ച് ബേക്കൽ കടപ്പുറം വിഷ്ണുമഠത്തെ  കടലോരത്താണ്  ശുചിമുറി നിർമിച്ചത്.

 വയറിങ് പ്രവൃത്തി  ഒഴികെയുള്ള   കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികൾ പൂർത്തിയായി. മൂന്നു ബ്ലോക്കുകളിലായി 9 ശുചിമുറിയാണുള്ളത്.

 കെട്ടിടത്തിന്റെ മുകളിൽ ടാങ്ക് സ്ഥാപിച്ചുവെങ്കിലും  വെള്ളത്തിനുള്ള സൗകര്യമായില്ല. ആയിരത്തിലേറെ മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ബേക്കൽ കടപ്പുറത്തുള്ളത്.

 ശ്മാശാനത്തിന്റെ സമീപത്ത് പഞ്ചായത്ത് നിർമിച്ച ശുചിമുറി ഉണ്ടെങ്കിലും പാടെ തകർന്നതിനാൽ ഇതു ആരും ഉപയോഗിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

തീരദേശ വികസന കോർപറേഷൻ നിർമിച്ച ശുചിമുറിയുടെ പ്രവൃത്തി പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസത്തിലേറെയായി.

എന്നിട്ടും അനക്കമില്ല.ശുചിമുറിയുടെ അകത്തേക്കുള്ള വാതിലിന്റെ പൂട്ട്‌ തുരുമ്പെടുത്തിരിക്കകയാണ്.  ശുചിമുറി തുറന്നു കൊടുക്കാനുള്ള നടപടി വേണമെന്നാണ് കടലോരവാസികളുടെ ആവശ്യം. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama