go

ഡോക്ടർ ‌താമസസ്ഥലത്ത് മരിച്ച നിലയിൽ

Kasargod News
വേണുഗോപാൽ
SHARE

രാജപുരം ∙ പനത്തടി സ്വദേശിയായ ഡോക്ടറെ കോഴിക്കോട്ടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി കാപ്പിത്തോട്ടം സ്വദേശി കോഴിക്കോട് താമരശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കെ.വേണുഗോപാലൻ (55) നെയാണ് ഇന്നലെ രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതമാണു കാരണമെന്നു കരുതുന്നു.  അവിവാഹിതനാണ്. പിതാവ്:പരേതനായ അപ്പണ്ണ നായ്ക്. മാതാവ്: അക്കാച്ചു ഭായി. സഹോദരങ്ങൾ: ടി.എം.ചോമ്മണ്ണ നായ്ക്ക്, നാരായണൻ, കൃഷ്ണൻ, ഭാസ്‌കരൻ, ലക്ഷ്മി, നാരായണി കാഞ്ഞങ്ങാട്, സരോജിനി (തിരുവനന്തപുരം). സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama