go

ധാർഷ്ട്യത്തോടെയുള്ള നിർമിതികൾ പ്രകൃതിക്ഷോഭത്തിനു കാരണമാകും: മന്ത്രി ഇ.ചന്ദ്രശേഖരൻ

Kasargod News
സംസ്ഥാന ഭവന നിർമാണ വകുപ്പ്, ജില്ലാ നിർമിതി കേന്ദ്രം, തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ് എന്നിവയുടെ നേതൃത്വത്തിൽ 'നവ കേരളത്തിന് പുതിയ ഭവന സാക്ഷരത' ശിൽപശാല കാഞ്ഞങ്ങാട്ട് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട്∙ തനിക്ക് എന്തുമാകാമെന്ന ധാർഷ്ട്യത്തോടെയുള്ള മനുഷ്യന്റെ നിർമാണ പ്രവർത്തനങ്ങൾ പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.  സംസ്ഥാന ഭവന നിർമാണ വകുപ്പ് , ജില്ലാ നിർമിതി കേന്ദ്രം,   തൃക്കരിപ്പൂർ എൻജിനീയറിങ്  കോളജ് എന്നിവയുടെ നേതൃത്വത്തിൽ  'നവ കേരളത്തിന് പുതിയ ഭവന സാക്ഷരത' ഏകദിന ശിൽപശാല കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നവകേരളമെന്നാൽ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ അതേ പോലെ  സൃഷ്ടിക്കലല്ലെന്നും തകർന്നു പോയതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക  എന്നതാണെന്നും മന്ത്രി പറഞ്ഞു.  2,55,300 വീടുകളാണ് പ്രളയത്തിൽ തകർന്നത്.  സാങ്കേതിക വൈധഗ്ധ്യവും ശാസ്ത്ര ബോധവും ഉൾക്കൊണ്ട് എങ്ങനെ നവകേരളത്തെ പടുത്തുയർത്താം എന്നാണ് നമ്മൾ ചിന്തിക്കേണ്ടതെന്നും  മന്ത്രി പറഞ്ഞു. 

വിവിധ പോളിടെക്‌നിക് കോളജുകളിലെ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക്  മന്ത്രി സമ്മാനദാനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ  വി വി രമേശൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ അരുൺ കെ.വിജയൻ, സംസ്ഥാന ഹൗസിങ് ബോർഡ് ഡയറക്ടർ ഗോവിന്ദൻ പള്ളിക്കാപ്പിൽ, തൃക്കരിപ്പൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.വിനോദ് പൊട്ടക്കുളത്ത്, സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി പി.റിനിത, എൽബിഎസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ  ഡോ. ടി മുഹമ്മദ് ഷുക്കൂർ,ഹൗസിങ് ബോർഡ് കമ്മിഷണർ ബി.അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു. തുടർന്നു സെമിനാറും നടന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama