go

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈയൊടിച്ചു സംഭവം; വിദ്യാർഥിയെ അറസ്റ്റ് ചെയ്തു

Representational image
SHARE

കാസർകോട്∙ കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകനെ ക്രൂരമായി മർദിച്ച വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ (ഹ്യൂമാനിറ്റീസ്) വിദ്യാർഥി കൊമ്പനടുക്കം ആലിച്ചേരിയിലെ മുഹമ്മദ് മിർഷ (19)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.  

ഇതേ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപകൻ ചെറുവത്തൂർ തിമിരിയിലെ ഡോ.വി.ബോബി ജോസ് (43) നെയാണ് ക്രൂരമായി മർദിച്ചത്. അധ്യാപകനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഹമ്മദ് മിർഷയുടെ പിതാവ് ആലിച്ചേരിയിലെ കെ.ലത്തീഫ് (50)നെതിരെ കേസെടുത്തു. 8നു നടന്ന ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയ്ക്കിടെ ഹാളിൽ വിദ്യാർഥികൾക്കു ശല്യമാകുന്ന രീതിയിൽ പെരുമാറുകയും മറ്റു  കുട്ടികളുടെ ഉത്തര പേപ്പർ നോക്കി എഴുതുന്നത് വിലക്കുകയും  ആവർത്തിച്ചാൽ  പ്രിൻസിപ്പലിനോട് പരാതിപ്പെടുമെന്നും പറഞ്ഞതിന്റെ വിരോധമാണ്   അധ്യാപകനെ മർദിക്കാനിടയാക്കിയത്.  

Kasargod News
മുഹമ്മദ് മിർസ.

മുഖത്തടിക്കുകയും നിലത്തുവീണപ്പോൾ ദേഹത്ത് ചവിട്ടുകയും മരകഷണം ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് അധ്യാപകൻ പൊലീസ് നൽകി മൊഴിയിലുള്ളത്. പരാതി നൽകുന്നതിനെതിരെ  ചികിത്സക്കെത്തിയ അധ്യാപകനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതിനാണ് ലത്തീഫിനെതിരെ കേസെടുത്തത്. മർദനത്തിൽ കൈ ഒടിയുകയും ചെവിയുടെ കർണ്ണപടത്തിനു ക്ഷമതമേൽക്കുകയും ചെയ്തു.  വിദഗ്ധ ചികിത്സ തേടാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

തടഞ്ഞുനിർത്തി ഗുരുതരമായി പരുക്കേൽപ്പിക്കൽ, നരഹത്യ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ  ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മാസങ്ങൾക്കു മുൻപ് സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർഥികൾക്കു നേരെ പടക്കം എറിയുകയും  തുടർന്നുണ്ടായ സംഘർഷത്തിൽ  കാസർകോട് ടൗൺ സ്റ്റേഷനിലെ എഎസ്ഐ കെ.വേണുഗോപാലിനു പരുക്കേറ്റ സംഭവത്തിൽ പ്രതിയാണ് മുഹമ്മദ് മിർഷായെന്ന് പൊലീസും അച്ചടക്കം ലംഘിച്ചതിനു സ്കൂളിൽ നിന്നു ഒട്ടേറെ തവണ നടപടിയെടുത്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതരും അറിയിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama