go

തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ അധികാരത്തിൽ നിന്നും മാറ്റിനിർത്തുക: അങ്കണവാടി സമ്മേളനം

kasargod news
അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡന്റ് മേരി ജോസ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട്∙ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ വരുന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും  കാഞ്ഞങ്ങാട് നടന്ന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മേരി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.വനജ അധ്യക്ഷത വഹിച്ചു.

ജയ്പൂരിൽ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ട്രാക്കിൽ  ഹൈജംപിലും ഓട്ടത്തിലും സ്വർണവും ലോങ്ജംപിൽ വെള്ളിയും നേടിയ അങ്കണവാടി വർക്കർ വസന്തകുമാരിയെ ടി.വി.ഗോവിന്ദൻ അനുമോദിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം  വി.വി.പ്രസന്നകുമാരി, സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ.ലക്ഷ്മി, ടി.കെ.ലക്ഷ്മി, സിഐടിയു ഏരിയ സെക്രട്ടറി കെ.വി.രാഘവൻ, ജില്ലാ സെക്രട്ടറി കെ.വി.രാഗിണി എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama