go

കടലിൽ കുടുങ്ങിയ ബോട്ടിന് ഫിഷറീസ് ബോട്ട് രക്ഷകരായി

kasargod news
യന്ത്രത്തകരാറിനെ തുടർന്നു പുറംകടലിൽ കുടുങ്ങിയ സൽവ എന്ന മീൻപിടിത്ത ബോട്ടിനെ ഫിഷറീസ് രക്ഷാബോട്ടിൽ കെട്ടിവലിച്ചു നീലേശ്വരം തൈക്കടപ്പുറത്തേക്കു കൊണ്ടുവരുന്നു.
SHARE

നീലേശ്വരം ∙ യന്ത്രത്തകരാറു കാരണം കടലിൽ കുടുങ്ങിയ മീൻപിടിത്ത ബോട്ടിന് ഫിഷറീസ് രക്ഷാബോട്ട് രക്ഷകരായി. ബേപ്പൂരിൽ നിന്നു വെള്ളിയാഴ്ച രാവിലെ 11 തൊഴിലാളികളുമായി പുറംകടലിലേക്കു പുറപ്പെട്ട ബേപ്പൂർ മൊയ്തുവിൻെ ഉടമസ്ഥതയിലുള്ള സെൽവ എന്ന ബോട്ടാണ് അപകടത്തിലായത്. ബേക്കൽ കോട്ടയ്ക്ക് 16 നോട്ടിക്കൽ മൈൽ അകലെയാണ് യന്ത്രത്തകരാറായത്.

വിവരം അറിഞ്ഞ ബോട്ട് ഉടമ ബേപ്പൂരിലെ ഫിഷറീസ് ഡിപാർട്മെൻറ് മുഖാന്തിരം കാസർകോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറെ വിവരമറിയിച്ചു. അസി.ഡയറക്ടർ പി.വി.സതീശന്റെ നിർദേശ പ്രകാരം നീലേശ്വരം തൈക്കടപ്പുറത്തു നിന്നു പുറപ്പെട്ട രക്ഷാബോട്ട് വൈകിട്ടു 4. 30 ഓടെ ബോട്ടിനെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനിൽ (47), മുത്തയ്യൻ (52),

ജോസ് (44), തിരുവനന്തപുരം പൊഴിയൂരിലെ രാജു (44), വർഗീസ് (45), ജസ്റ്റിൻ (28), തദേവൂസ് (42), അലക്സാണ്ടർ (43), മുസ്തഫ ബേപ്പൂർ, കൊൽക്കത്ത സ്വദേശികളായ സഞ്ജീവ് (23), സുപ്രഭാത് (23), സുപ്രഭാത് (23) എന്നിവരെ രാത്രിയോടെ തൈക്കടപ്പുറത്തേക്ക് എത്തിച്ചു. ഫിഷറീസ് റസ്ക്യൂ ഗാർഡ് പി.മനു, ഒ.ധനീഷ്, ഡ്രൈവർ നാരായണൻ, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama