go

ചന്ദ്രഗിരിക്കരയിൽ ഉത്സവമേളം ഒരുക്കി ‘കാലിഡോസ്കോപ് ’

kasargod news
കാസർകോട് തീയേട്രിക്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പൺ എയർ തീയറ്ററിൽ അവതരിപ്പിച്ച സാംബാ നൃത്തം.
SHARE

കാസർകോട്∙ചന്ദ്രഗിരിക്കരയിൽ കലയുടെ വർണക്കാഴ്ച ഒരുക്കിയ കാലിഡോസ്കോപ് കാസർകോടിനൊരു കലാവിരുന്നായി. തീയേട്രിക്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കലാകാരന്മാരുടെ കൂട്ടായ്മയായ സവാക്കിന്റെ നൂറിലേറെ കലാകാരന്മാർ അണിനിരന്ന സന്ധ്യ കലയുടെ വർണക്കുടൊരുക്കിയത്. കാണികളെ ഇളക്കിമറിച്ച സാംബാ നൃത്തം ഏറെ ശ്രദ്ധേയമായി. തിരുവാതിര, പാഡ്ദ്ധന തുളു ഫോക്ക്, നാടൻ പാട്ടുകൾ,

മോഹിനിയാട്ടവും കുച്ചുപ്പിടിയും അടക്കമുള്ള നൃത്തങ്ങൾ,  തായമ്പക, സോപാന സംഗീതം, കാവാടിച്ചെണ്ട്, സിനിമാ ഗാനം, ഡ്രാമ സോങ്ങ് തുടങ്ങിയവ കാണികളുടെ മനം നിറച്ചു. കാലുകൾ തളർന്നു പോയ കരീം മഞ്ചേശ്വരം വീൽചെയറിലെത്തി മാപ്പിളപ്പാട്ട് പാടി കയ്യടി നേടി. കാസർകോട് തീയേട്രിക്സ് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ അധ്യക്ഷത വഹിച്ചു.

ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ,. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. അബ്ദുൽ റഹ്മാൻ, ഹുസൂർ ശിരസ്താർ നാരായണൻ, തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ.ഷാഫി, തുളു അക്കാദമി ചെയർമാൻ ഉമേശ് സാലിയൻ, ജി.ബി.വൽസൻ, സുബിൻ ജോസ്, കെ.എസ്. ഗോപാലകൃഷ്ണൻ,തിയേറ്ററിക്സ് സൊസൈറ്റി ട്രഷറർ ടി.വി. ഗംഗാധരൻ,സവാക് ജനറൽ സെക്രട്ടറി സണ്ണി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama