go

ശബ്ദമില്ലാത്ത യുദ്ധമുറകളുമായി അവർ സദസ്സിനെ കീഴടക്കി

kasargod news
കണ്ണൂർ സർവകലാശാലാ കലോത്സവം മൂകാഭിനയ വേദിയിൽ ചെർക്കള മാർത്തോമാ കോളജ് വിദ്യാർഥികൾ
SHARE

കാഞ്ഞങ്ങാട് ∙ശബ്ദമുഖരിതമായ കലോത്സവ വേദിയിൽ നിശബ്ദകലയിലെ വിസ്മയമായി അവരെത്തി. സംസാരിക്കാനാവാതെ ഒന്നും കേൾക്കാതെ തങ്ങളുടെ പരിമിതികളെ മറികടന്നവർ കലോത്സവ വേദിയിലെ താരങ്ങളായി. ചെർക്കള മാർത്തോമ കോളജ് വിദ്യാർഥികളാണ് കണ്ണൂർ സർവകലാശാലാ കലോത്സവം മൂകാഭിനയത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു സദസ്സിനെ കൈയിലെടുത്തത്‍.  യുദ്ധവും അതിന്റെ കെടുതികളുമാണ് വേദിയിൽ ഇവർ മനോഹരമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചത്.

പഴയകാല യുദ്ധവും ആധുനിക കാലത്തെ ഹൈടെക് യുദ്ധവും കഥയ്ക്ക് പശ്ചാത്തലമായി.  മൂകാഭിനയത്തിൽ പങ്കെടുത്ത 40 ടീമുകളോട് ഇവർ മത്സരിച്ചത്. ഒരു പക്ഷേ സർവകലാശാല കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ബധിര വിദ്യാർഥികൾ തങ്ങളുടെ പരിമിതികളെ മറികടന്നു മറ്റു വിദ്യാർഥികൾക്കൊപ്പം  മൂകാഭിനയ വേദി പങ്കിടുന്നതെന്നു സീരിയൽ-സിനിമാ നടനും ഇവരുടെ പരിശീലകനുമായ‍ ഉണ്ണിരാജ് പറയുന്നു.


MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama