go

കാഞ്ഞങ്ങാട്ട് വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്നു

kasargod news
കവർച്ച നടന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഒ.വി.രമേശന്റെ വീട്.
SHARE

കാഞ്ഞങ്ങാട്∙  ഒഴിഞ്ഞവളപ്പ് റിസോർട്ട് റോഡിലെ ഒ.വി. രമേശന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്നു.  രമേശനും കുടുംബവും  ഉറങ്ങിക്കിടക്കുന്നതിനിടെയാണു തൊട്ടടുത്ത മുറിയിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നത്. ഇന്നലെ രാവിലെ വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ കണ്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഇന്നലെ പുലർച്ചെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ  കയറിയത്.

രമേശന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിലും ബാക്കിയുള്ള ആഭരണങ്ങൾ പൊതിഞ്ഞ് തട്ടിൻപുറത്തുമാണു സൂക്ഷിച്ചിരുന്നത്. ഇവരണ്ടും കവർച്ച ചെയ്യപ്പെട്ടു. ചിട്ടിവിളിച്ചു കിട്ടിയ 50,000 രൂപ അലമാരയുടെ അടിയിലെ വലിപ്പിൽ സൂക്ഷിച്ചിരുന്നു. ഇതു നഷ്ടമായില്ല. ചിട്ടി വിളിച്ച കാര്യമറിയുന്നവർ പണം കവരാനായി എത്തിയതാണോയെന്ന സംശയം പൊലീസിനുണ്ട്.

പണം കണ്ടെത്താൻ കഴിയാത്തതിനാൽ ആഭരണം മോഷ്ടിച്ചു കടന്നതാകാൻ സാധ്യതയുണ്ടെന്നാണു പൊലീസ് നിഗമനം. മുൻപ് ഗൾഫിലായിരുന്ന രമേശൻ തിരിച്ചെത്തിയശേഷം പടന്നക്കാട് ടെയ്‍ലറിങ് ജോലി ചെയ്തുവരികയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോൾ ജോലിക്കു പോകുന്നില്ല. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന ചന്ദ്രൻ പിള്ള, സിഐ സി.കെ.സുനിൽകുമാർ, എസ്ഐ എ.സന്തോഷ്കുമാർ എന്നിവർ കവർച്ച നടന്ന വീട്ടിലെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama