go

സാമൂഹിക ‌വിരുദ്ധ ശല്യം: ബദിയടുക്ക മിനി സ്റ്റേഡിയം നശിക്കുന്നു

kasargod news
1.ശോചനീയാവസ്ഥയിലായ ബോളുക്കട്ട മിനിസ്റ്റേഡിയം പവലിയൻ,2.ബോളുക്കട്ടയലെ മിനിസ്റ്റേഡിയത്തിന്റെ ജനാലകളും വാതിലുകളും ഇളക്കിയെടുത്ത നിലയിൽ
SHARE

ബദിയടുക്ക∙സാമൂഹിക ദ്രോഹികളുടെ ശല്യം മൂലം മിനിസ്റ്റേഡിയം നശിക്കുന്നു.പഞ്ചായത്തിലെ ബോളുക്കട്ടയിലെ മിനിസ്റ്റേഡിയമാണ് നശിക്കുന്നത്.പവലിയൻ,കളി സ്ഥലം എന്നിവ കയ്യേറി നശിപ്പിച്ചു. .രാത്രി വെളിച്ചമില്ലാത്തതും വിജനമായതും സാമൂഹിക ദ്രോഹികൾക്ക് സൗകര്യമാകുന്നു.

പഞ്ചായത്തിന്റെ സ്റ്റേഡിയം പലർക്കും ആശ്രയം

മിനിസ്റ്റേഡിയം വിവിധ പ‍ഞ്ചായത്തുകളിലെ കായിക പ്രേമികൾ ഇഷ്ടപ്പെടുന്ന സ്റ്റേഡിയമാണ്.കായിക മൽസരങ്ങൾക്കുള്ള സൗകര്യമാണ് സ്റ്റേഡിയം തിരഞ്ഞെടുക്കാൻ കാരണം.കുമ്പള ഉപ‍ജില്ലയിലെ 84 സ്കൂളുകളുടെ കായിക മൽസരം ഇവിടെ നടക്കുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്താനുള്ള ബസ് സൗകര്യമുണ്ട്.വിവിധ പഞ്ചായത്തുകളിലെ ക്ളബുകളും  ഇവിടെ കലാകായിക മൽസരങ്ങൾ നടത്തുന്നു.

പഞ്ചായത്ത് സംരക്ഷണമില്ലെന്ന് പരാതി

സ്റ്റേഡിയത്തിൽ ലൈറ്റ്, ചുറ്റുമതിൽ, ജല സൗകര്യമൊന്നുമില്ലാത്തത് കായിക പ്രേമികളെ നിരാശരാക്കുന്നു.സ്റ്റേഡിയത്തിൽ കൈയേറ്റം നടക്കുന്നതിനാൽ സ്ഥലം തന്നെ കുറയുന്ന അവസ്ഥയാണ്. രാത്രിയിൽ ഇതുവഴി യാത്രക്കാരില്ലാത്തതിനാൽ സമീപത്തെ കെട്ടിടത്തിലും പവലിയനിലും മദ്യപാനികളുടെ ശല്യം രൂക്ഷമാണ്.വിജിലൻസ് പരാതിയിൽ പണി നിർത്തിയ സമീപത്തെ ടൗൺഹാളും ഇതിനു ഉപയോഗിക്കുന്നു.പവലിയന്റെ വാതിലുകളും ജനാലകളും ഇളക്കികൊണ്ടു പോയിട്ടുണ്ട്.

ചുമരുകൾ വ‍ൃത്തിക്കേടാക്കിയിട്ടുണ്ട്.ഡ്രൈവിങ് പഠനവും മൈതാനത്ത് നിത്യവും നടക്കുന്നു. മൈതാനവും മറ്റു  പല ആവശ്യങ്ങൾക്കും കുത്തിപൊളിക്കുന്നു.മേളകൾക്ക് നൽകുന്നതും മൈതാനതകർച്ചയ്ക്ക് കാരണമാകുന്നു, സർക്കാർ കായിക മൽസരങ്ങൾക്ക് പ്രോൽസാഹനം നൽകുകയും ക്ളബുകൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നതിനിടയിൽ കളി മൈതാനം സംരക്ഷിക്കാത്തതിനെതിരെ പരാതി വ്യാപകമായിട്ടുണ്ട്.

സംരക്ഷിക്കുമെന്ന് പഞ്ചായത്ത്

ചുറ്റു മതിലൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാക്കി സംരക്ഷിക്കാൻ എംഎൽഎ ഫണ്ടടക്കം പ്രയോജനപ്പെടുത്തുമെന്ന് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ അൻവർ ഓസോൺ പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama